
കുവൈത്ത് സിറ്റി: സ്വകാര്യ ഫാര്‍മസികളിലെ 291 ഇനം മരുന്നുകളുടെ വില കുറയും. ചില മരുന്നുകള്‍ക്ക് 50%വരെ വിലയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മരുന്നുകള്‍ക്ക് വില നിര്‍ണയിക്കുന്നതിനുള്ള ഗള്‍ഫ് സമിതിയുടെ യോഗ തീരുമാന പ്രകാരമാണ് വില കുറയ്ക്കുന്നത്. സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വിലക്കുറവ് പ്രാബല്യത്തില്‍ വരും.
മരുന്നുകളുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള മരുന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വില കുറയ്ക്കുക. വില നിര്‍ണയ സമിതി 570 ഇനം മരുന്നുകളുടെ വില വിലയിരുത്തിയാണ് തീരുമാനമെടുത്തത്. മേഖലയിലെ മറ്റു രാജ്യങ്ങളില്‍ ഓരോ മരുന്നിനും ഈടാക്കുന്ന വിലയും പരിശോധനാ വിധേയമാക്കിയെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.