കുവൈത്തില്‍ ഇഖാമയുള്ള വിദേശികളുടെ ജീവിത പങ്കാളി, കുട്ടികള്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര് എന്നിവരുടെ സന്ദര്‍ശക വിസ കാലാവധി മൂന്നു മാസമായിരിക്കും. കൊമേഴ്സ്യല്‍ സന്ദര്‍ശകര്‍ക്കും, പ്രവാസിയുടെ ഭാര്യയും കുട്ടികളും ഒഴികെയുള്ളയുള്ളവര്ക്കും വിസക്ക് ഒരുമാസത്തെ കാലാവധി മാത്രമാണ് അനുവദിക്കുക.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് എട്ടു ദിനാര്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് അല്‍ റൗദാന് ആണ് വ്യോമയാന വകുപ്പിന്റെ തീരുമാനം മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ജോലി സംബന്ധിച്ച വാഗ്ദാനങ്ങള്‍ ലഭിക്കുമ്പോള്‍ അവ കൃത്യമായി പരിശോധിക്കണം. എംബസിയുടെ വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കമ്പനിയില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന വിസയാണോ എന്ന് പരിശോധിക്കണം. എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പുകള്‍ സംശയിച്ചാല്‍ എംബസി ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാം.
മാര്‍ച്ച് 16ന് മുമ്പ് ഉടമകള്‍ പൊളിച്ചുനീക്കാത്ത തമ്പുകള്‍ മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റി മൂന്നുമാസത്തിന് ശേഷം സാധനസാമഗ്രികള്‍ ലേലം ചെയ്തുവില്‍ക്കും. ലൈസന്‍സ് ഉള്ളതും ഇല്ലാത്തുമായ തമ്പുകള്‍ക്ക് ഇത് ബാധകമാണ്.
കുവൈത്തില്‍ ഇഖാമ ലംഘകരെയും സ്വന്തം സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവരെയും കണ്ടെത്താന്‍ സുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കി. ചെറിയ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച പുലര്‍ച്ച ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ജലീബിലും ഫഹാഹീല്‍ വ്യവസായ മേഖലയിലും ഒരേ സമയത്ത് നടത്തിയ പരിശോധനയില്‍ ഇന്ത്യക്കാരുള്‍പ്പെടെ 459 പേര് പിടിയിലായി.
‘എയര്‍പോര്‍ട്ട് പാസഞ്ചര്‍ സര്‍വീസ് ചാര്‍ജ്’ എന്ന പേരിലുള്ള ടാക്സ് വഴി ഓരോ യാത്രക്കാരനും എട്ടു ദിനാര്‍ അധികം നല്‍കേണ്ടി വരും. പുതിയ നികുതി ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്നാണ് സൂചന. ടിക്കറ്റിങ് വേളയില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ വിമാനക്കമ്പനികള്‍ക്കു നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
കുവൈത്തില്‍ ഡയാലിസിസ് ആവശ്യമുള്ള വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്നു റിപ്പോര്‍ട്ട്. 2170 പേരാണ് ഡയാലിസിസിനു വിധേയമായിക്കൊണ്ടിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു എട്ടു ശതമാനം വര്‍ദ്ധനവ് ആണിത്. ഹമദ് അല്‍ ഈസ അവയവമാറ്റ കേന്ദ്രം മേധാവി ഡോ. തുര്‍ക്കി അല്‍ ഉതൈബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരിശോധനകള്‍ നടത്തേണ്ടത് പകല്‍ സമയത്താവണമെന്നുള്ള ക്രിമിനല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 85 അടിയന്തര സാഹചര്യത്തില്‍ ബാധകമാവില്ലെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സാഹചര്യം ആവശ്യപ്പെടുകയാണെങ്കില് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മതിയായ അനുമതിയോടെ രാത്രികളിലും വീടുകയറി പരിശോധന നടത്താവുന്നതാണെന്നു കോടതി ഉത്തരവിട്ടത്.
സമയബന്ധിതമായി സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളില്‍നിന്ന് ഒഴിവാക്കപ്പെടുന്ന വിദേശികള്‍ക്ക് ഇതിനകം വിവരം നല്‍കിയിട്ടുണ്ട്. മരവിപ്പിക്കേണ്ട തസ്തികകള്‍ ഏതൊക്കെയാണെന്നും പിരിച്ചു വിടേണ്ട വിദേശികള്‍ ആരൊക്കെയാണെന്നതും സംബന്ധിച്ച പട്ടിക ഓരോ വകുപ്പുകളും നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്.
നിലവില്‍ 30 ദിവസമാണ് സ്വകാര്യമേഖലയിലെ വാര്‍ഷികാവധി. വെള്ളിയാഴ്ചകള്‍ കൂടാതെ 35 ദിവസം അവധി നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് നിര്‍ദിഷ്ട ഭേദഗതി. നിയമം നടപ്പായാല്‍ ഫലത്തില്‍ നാല് വെള്ളിയാഴ്ചകള്‍ ഉള്‍പ്പെടെ വാര്‍ഷിക അവധികള്‍ 40 ആയി ഉയരും.