Currency

കുവൈത്ത് ശൈത്യകാല തമ്പുകള്‍ നീക്കം ചെയ്യും

സ്വന്തം ലേഖകന്‍Saturday, March 16, 2019 12:55 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശൈത്യകാല തമ്പുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ശൈത്യകാല തമ്പുകള്‍ നിലനിര്‍ത്താനുള്ള അനുമതി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഇവ പൊളിച്ചുനീക്കാന്‍ തമ്പുടമകള്‍ക്ക് മുനിസിപ്പാലിറ്റി നിര്‍ദേശം നല്‍കിയിരുന്നു.

അനുവദിച്ച സമയം കഴിഞ്ഞിട്ടും പൊളിച്ചു നീക്കാത്ത തമ്പുകള്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. ഇത്തരം തമ്പുകളുടെ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ച്ച് 16ന് മുമ്പ് ഉടമകള്‍ പൊളിച്ചുനീക്കാത്ത തമ്പുകള്‍ മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റി മൂന്നുമാസത്തിന് ശേഷം സാധനസാമഗ്രികള്‍ ലേലം ചെയ്തുവില്‍ക്കും. ലൈസന്‍സ് ഉള്ളതും ഇല്ലാത്തുമായ തമ്പുകള്‍ക്ക് ഇത് ബാധകമാണ്. ഇതിന് മുന്നോടിയായി ആദ്യം തമ്പുടമകള്‍ക്ക് മുന്നറിയിപ്പ് നോട്ടിസ് നല്‍കും. എന്നാല്‍, ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വൈകിയാണ് ഇത്തവണ തമ്പ് ലൈസന്‍സ് വിതരണം ആരംഭിച്ചത്. സാധാരണ നവംബര്‍ 15 മുതല്‍ ആരംഭിക്കാറുള്ള സീസണ്‍ ഇക്കുറി ഡിസംബര്‍ 31 നാണു തുടങ്ങിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x