ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനമനുസരിച്ച് ഭര്‍ത്താവിന്റെ ജോലി, ശമ്പളം എന്നിവ അടിസ്ഥാനമാക്കി മാത്രമാണ് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുക. ഭര്‍ത്താവിന് 600 ദിനാറിന് മേല്‍ ശമ്പളമുണ്ടായിരിക്കുക, ഭര്‍ത്താവിന്റെ തസ്തിക ജനറല്‍ മാനേജര്‍, ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സര്‍വകലാശാല അംഗം, ഉപദേശകര്‍ എന്നിവയിലൊന്ന് ആയിരിക്കുക, കുട്ടികള്‍ ഉണ്ടായിരിക്കുക എന്നിവയാണ് പുതിയ നിബന്ധനകള്‍.