
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യതൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട നിയമഭേദഗതിക്ക് പാര്‍ലിമെന്റിന്റെ പ്രാഥമികാംഗീകാരം. ഇതോടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ വാര്‍ഷിക അവധി 40 ദിവസമാകും. പതിനഞ്ച് ശതമാനം ശമ്പള വര്‍ദ്ധനവും ലഭിക്കും. പാര്‍ലിമെന്റില്‍ ആരോഗ്യ സാമൂഹ്യകാര്യ സമിതി അംഗീകാരം നല്കിയ ഭേദഗതി ബില്‍ വ്യാഴാഴ്ചയാണ് പാര്‍ലിമെന്റില്‍ ചര്‍ച്ചക്കെടുത്തത്. നിലവില്‍ 30 ദിവസമാണ് സ്വകാര്യമേഖലയിലെ വാര്‍ഷികാവധി. വെള്ളിയാഴ്ചകള്‍ കൂടാതെ 35 ദിവസം അവധി നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് നിര്‍ദിഷ്ട ഭേദഗതി. നിയമം നടപ്പായാല്‍ ഫലത്തില്‍ നാല് വെള്ളിയാഴ്ചകള്‍ ഉള്‍പ്പെടെ വാര്‍ഷിക അവധികള്‍ 40 ആയി ഉയരും.
കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ ആദ്യമായാണ് വിദേശികള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഒരു നിയമ ഭേദഗതി കുവൈത്ത് ദേശീയ അസംബ്ലിയില്‍ ഏക്വസ്വരത്തില്‍ അംഗീകരിക്കപ്പെടുന്നത്. നിലവിലെ ശമ്പളത്തില്‍ 15 ശതമാനം വര്‍ധനയും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ മാസം 19, 20 തിയതികളിലായി ബില്ലിന്മേല് കൂടുതല്‍ ചര്‍ച്ചകളുണ്ടാകുമെന്നാണ് പാര്‍ലിമെന്റ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.