ദേശീയ വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷകണക്കിലെടുത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാകിസ്താനിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുകയാണെന്നാണ് യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിപ്പില്‍ പറയുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാകിസ്താന് അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
കുവൈത്തില്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 161 തടവുകാര്‍ക്ക് ജയില്‍ മോചനം. അമീരി കാരുണ്യത്തിന്റെ ഭാഗമായി തിങ്കളാഴ്ച മോചിപ്പിച്ച തടവുകാരില്‍ സ്വദേശികളും വിദേശികളും ഇളവിന് അര്‍ഹത ലഭിച്ചവരിലുണ്ട്. 545 തടവുകാര്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കുകയും, 87 പേരെ നാടുകടത്തലില്‍ നിന്ന് ഒഴിവാകുകയും ചെയ്തിട്ടുണ്ട്.
ഫെബ്രുവരി തുടക്കം മുതലേ കുവൈത്തികള്‍ ദേശീയ ദിനാഘോഷത്തിന്റെ ആഹ്ലാദത്തിലും ആഘോഷത്തിലുമാണ്. ഈ മാസം 25, 26 തീയതികളിലാണ് കുവൈത്ത് ദേശീയ വിമോചന ദിനം ആഘോഷിക്കുന്നത് .
പ്രവാസികളുടെ പാസ്പോര്‍ട്ടുകളില്‍ റെസിഡന്‍സി സ്റ്റിക്കറുകള്‍ പതിക്കുന്നത് അവസാനിപ്പിക്കുമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് ഖാലിദ് അല്‍ ജെറാഹ് അറിയിച്ചു. ഇത്തരം സ്റ്റിക്കറുകളിലെ വിവരങ്ങള്‍ കൂടി സിവില്‍ ഐഡിയില്‍ രേഖപ്പെടുത്താനാണ് തീരുമാനം.
കുവൈത്തില്‍ 706 തടവുകാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് അമീറിന്റെ ഉത്തരവ്. കുവൈത്തിന്റെ അമ്പത്തിയെട്ടാമത് ദേശീയ ദിനവും ഇരുപത്തിയെട്ടാമത് വിമോചന ദിനവും പ്രമാണിച്ചാണ് നടപടി.
കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 58,000 പുതിയ വിദേശികള്‍ തൊഴില്‍മേഖലയില്‍ പ്രവേശിച്ചെന്ന് റിപ്പോര്‍ട്ട്. 8,562 സ്വദേശികളടക്കം 66,562 പേരാണ് കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടിയത്. വിദേശികളില്‍ 11,394 പേര് ഗാര്‍ഹികത്തൊഴിലാളികളാണ്.
കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുടെ ഇഖാമ പുതുക്കി നല്‍കുന്നത് വിലക്കാന്‍ നീക്കം. മാന്‍പവര്‍ പബ്ലിക് അതോറിറ്റി ഇതു സംബന്ധിച്ച് വൈകാതെ ഉത്തരവിറക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
വൈദ്യുതി ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ എല്‍ഇഡി ബള്‍ബുകള്‍ വ്യാപമാക്കുന്നതിന് വൈദ്യുതി ജലം മന്ത്രാലയത്തിന്റെ പ്രചാരണം. ഇതിന്റെ ഭാഗമായി റൗദ, ഹവല്ലി കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളില്‍ പ്രദര്‍ശനം ആരംഭിച്ചു.
റസ്റ്ററന്റുകളിലെയും കഫറ്റീരിയകളിലെയും അടുക്കളയില്‍ നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കണമെന്ന് നിര്‍ദേശം. സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കണമെന്ന് ഭക്ഷ്യ-പോഷകാഹാര അതോറിറ്റി ചെയര്മാന് ഈസ അല്‍ കന്ദരി നിര്‍ദേശിച്ചു.
രാജ്യത്ത് ഓടാന്‍ അനുമതിയുള്ള വാഹനങ്ങളുടെ പരമാവധി ഉയരം നിരപ്പില്‍നിന്ന് നാലര മീറ്റര്‍ മാത്രമേ പാടുള്ളൂവെന്ന് കുവൈത്തില്‍ നിയമം. പരമാവധി നീളം 12 മീറ്ററില്‍ അധികമാവാന്‍ പാടില്ലെന്നും വീതി 260 സെന്റിമീറ്ററില്‍ കൂടരുതെന്നും ഉത്തരവിലുണ്ട്.