
കുവൈത്ത് സിറ്റി: കുവൈത്തില്‍ 706 തടവുകാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് അമീറിന്റെ ഉത്തരവ്. കുവൈത്തിന്റെ അമ്പത്തിയെട്ടാമത് ദേശീയ ദിനവും ഇരുപത്തിയെട്ടാമത് വിമോചന ദിനവും പ്രമാണിച്ചാണ് നടപടി.
ഇതില്‍ 47 സ്വദേശികളുള്‍പ്പെടെ 161 പേരെ അടുത്ത തിങ്കളാഴ്ച ജയില്‍ മോചിതരാക്കും. 545 തടവുകാര്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കാനും അമീര്‍ ഉത്തരവിട്ടു. ഇതില്‍ 148 പേര് സ്വദേശികളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.