രാജ്യത്ത് നിലവിലുള്ള വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് കുവൈത്ത് മനുഷ്യവകാശ സൊസൈറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തൊഴില്‍ കരാര്‍ റദ്ദാക്കുന്നതിനുള്ള അപേക്ഷ, സേവനാനന്തര ആനുകൂല്യങ്ങളുടെ നിഷേധം, തൊഴില്‍ മാറ്റം എന്നിവ സംബന്ധിച്ചുള്ള പരാതികള്‍ അവയില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കുന്നതിന് ശക്തമായ വ്യവസ്ഥകളാണ് തൊഴില്‍ നിയമത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യാന്തര വിമാനത്താവളത്തിലെ നാലാം നമ്പര്‍ ടെര്‍മിനലില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് പ്രസിദ്ധപ്പെടുത്തി. ഹ്രസ്വ സമയ പാര്‍ക്കിങ് മേഖലയില്‍ ആദ്യത്തെ മണിക്കൂറില്‍ മണിക്കൂറിന് 500 ഫില്‍സ് വീതം നല്‍കണം. തുടര്‍ന്ന് ഓരോ മണിക്കൂറിനും ഒരു ദിനാര്‍ കൂടുതല്‍ നല്‍കണം.
കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയിലെ സ്ത്രീ ജീവനക്കാരുടെ തോത് 57 ശതമാനത്തിലെത്തിയതായി വെളിപ്പെടുത്തല്‍. സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണ-വികസനകാര്യ ഉന്നത സമിതി സെക്രട്ടറി ഡോ. ഖാലിദ് മഹ്ദിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
കുവൈത്തില്‍നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നവരില്‍നിന്ന് അപേക്ഷ സ്വീകരിക്കുന്നത് ഈമാസം 14 വ്യാഴാഴ്ച വരെ. നേരത്തേ അപേക്ഷിച്ച് കിട്ടാതെപോയ അപേക്ഷകര്‍ക്കാണ് ആദ്യ പരിഗണന നല്‍കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്വദേശി താമസ മേഖലയില്‍ വിദേശി കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ വീട് വാടകയ്ക്ക് ലഭിക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. സ്വദേശി മേഖലയില്‍നിന്ന് വിദേശി ബാച്ലര്‍മാരെ ഒഴിവാക്കുന്ന നടപടിയുടെ ഭാഗമായാണ് തീരുമാനം.
ലോകത്തിലെ നീളം കൂടിയ പതാക വാനിലുയര്‍ത്തി കുവൈത്ത് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു. മുബാറക് അല്‍ കബീര്‍ വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം 4000 പേരുടെ പങ്കാളിത്തത്തോടെ നിര്‍മിച്ച 2019 മീറ്റര്‍ നീളമുള്ള പതാകയുടെ പ്രകാശനം വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അല്‍ ആസിമി നിര്‍വഹിച്ചു.
വെള്ളി, ശനി വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ഫെബ്രുവരി 24 മുതല്‍ ഫെബ്രുവരി 26 വരെ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലക്കും പൊതു അവധി നല്‍കിക്കൊണ്ട് കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിമാന കമ്പനികള്‍ നിശ്ചയിച്ചതില്‍നിന്ന് വ്യത്യസ്തമായി ടിക്കറ്റ് നിരക്ക് പരസ്യപ്പെടുത്തരുതെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് വ്യോമയാന ഡയറക്ടറേറ്റ് മുന്നറിയിപ്പ്. വിമാന കമ്പനികള്‍ നിശ്ചയിച്ച നിരക്ക് മാത്രമേ പരസ്യപ്പെടുത്താവൂ. വിമാന കമ്പനികള്‍ നിശ്ചയിച്ച ഉപാധികളും ബാധകമായിരിക്കണം.
രാജ്യത്തിന്റെ വികസനപാതയില്‍ പുതിയ ചുവടുവയ്പായി മാറുന്ന ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് പാലം ഏപ്രില്‍ 30ന് ഔദ്യോഗികമായി തുറക്കും. 99.2% പണി പൂര്‍ത്തിയായ പാലത്തിലൂടെ ദേശീയ-വിമോചന ദിനങ്ങളോട് അനുബന്ധിച്ച് യാത്ര സാധ്യമാകുമെന്നും റോഡ്- കര ഗതാഗത അതോറിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സുഹ അല്‍ അഷ്കനാനി അറിയിച്ചു.