
കുവൈത്ത് സിറ്റി: പാകിസ്താനിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ദേശീയ വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷകണക്കിലെടുത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാകിസ്താനിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുകയാണെന്നാണ് യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിപ്പില്‍ പറയുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
കുവൈത്ത് എയര്‍വേയ്‌സിന്റെ ലാഹോര്‍, ഇസ്‌ലാമാബാദ് സര്‍വിസുകള്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചു. കുവൈത്ത് എയര്‍വേയ്‌സ് കമ്പനി അധികൃതര്‍ ടിറ്റ്വറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൗദി എയര്‍ലൈന്‍സ് പാകിസ്താനിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.
ഇന്ത്യയുമായി പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുമായി പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് സൗദിയയുടെ തീരുമാനം. സര്‍വീസുകള്‍ എന്ന് പുരാരംഭിക്കും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.