പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ പതിനഞ്ച് അംഗ മന്ത്രിസഭയാണ് നിലവില്‍ വന്നത്. അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അസ്വബാഹ് ആണ് പുതിയ മന്ത്രിസഭ അംഗങ്ങളെ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്വബാഹ് ആണ് മന്ത്രിസഭയെ നയിക്കുക.
കുവൈത്തില്‍ എത്തുന്ന വിദേശികളില്‍ 5 വിഭാഗങ്ങളെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി. വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും (ഭാര്യ/ ഭര്‍ത്താവ്/ മക്കള്‍) ഒന്നിച്ച് വന്നാലും തനിച്ച് വന്നാലും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് ആവശ്യമില്ല.
മുന്‍കൂട്ടിയുള്ള അപ്പോയിന്മെന്റുകളുടെ അടിസ്ഥാനത്തില്‍ അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാക്കും. അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷ cons1.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാമെന്നു അധികൃതര്‍ നിര്‍ദേശിച്ചു. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് എംബസി അടച്ചിടുന്നതെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
രാജ്യാന്തര തലത്തില്‍ കുവൈത്തിനു 33ാം സ്ഥാനമാണ്. മധ്യപൂര്‍വ ദേശത്ത് 70.7 പോയിന്റൂമായി ഒന്നാംസ്ഥാനത്തുള്ള കുവൈത്തിന് തൊട്ടുപിന്നില്‍ 70.2 പോയിന്റുമായി ഒമാന്‍ ആണ്. ആഗോളതലത്തില്‍ ഒമാന്റെ സ്ഥാനം 34. മധ്യപൂര്‍വ ദേശത്ത് പട്ടികയിലുള്ള രാജ്യങ്ങളില്‍ സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നിവയും ഉള്‍പ്പെടും.
ആരോഗ്യമന്ത്രാലയത്തിന് കീഴിലെ വാക്സിനേഷന് ഡിപാപര്ട്ട്മെന്റുമായും ക്വാറന്റൈന് സൗകര്യം ഒരുക്കുന്ന ഹോട്ടലുകളുമായും കോവിഡ് പരിശോധനാ കേന്ദ്രങ്ങളുമായും പോര്‍ട്ടല്‍ ബന്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ്ഡെസ്ക്കും മുസാഫിര്‍ പോര്‍ട്ടലില്‍ സജ്ജീകരിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ പൊതു പരിപാടികള്‍ ഒഴിവാക്കിയായിരുന്നു ദിനാചരണം. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരവങ്ങളോ ആഘോഷ പരിപാടികളോ ഇല്ലാതെ ആയിരുന്നു ഇത്തവണ ദേശീയ ദിനം കടന്നു പോയത്. ആഘോഷങ്ങള്‍ വീട്ടിലൊതുക്കണമെന്നു കര്‍ശന നിര്‍ദേശമുള്ളതിനാല്‍ തെരുവുകള്‍ വിജനമായിരുന്നു. സ്വാതന്ത്ര്യലബ്ദിയുടെ അറുപതാം വാര്‍ഷികത്തില്‍ മുഴുവന്‍ രാജ്യ നിവാസികള്‍ക്കും കുവൈത്ത് ഭരണാധികാരികള്‍ ആശംസകള്‍ നേര്‍ന്നു.
കോവിഡ് പ്രതിരോധത്തന്റെ ഭാഗമായാണ് മന്ത്രിസഭാ തീരുമാനം. തുറമുഖങ്ങളും കരമാര്‍ഗമുള്ള അതിര്‍ത്തികളും മാര്‍ച്ച് 20 വരെ അടച്ചിടാനും തീരുമാനിച്ചു. രാജ്യത്ത് വിദേശികള്‍ക്ക് വിമാനത്താവളം വഴിയുള്ള പ്രവേശനം കഴിഞ്ഞ ദിവസം അനിശ്ചിതകാലത്തേക്ക് നിരോധിച്ചിരുന്നു.
ഹൃദായാഘാതത്തെ തുടര്‍ന്ന് അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കവെയാണ് മരണം. 20 ദിവസത്തിലേറെയായി ചികിത്സയിലായിരുന്നു. ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പുറത്തേക് വരുന്നതിനിടയില്‍ നെഞ്ച് വേദന അനുഭവപ്പെടുകയും ഉടന്‍തന്നെ തിരികെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം വ്യോമയാന മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഇനിയൊരു അറിയിപ്പ് വരെ വിദേശികള്‍ക്ക് പ്രവേശനം നല്‍കേണ്ടതില്ല എന്നാണ് തീരുമാനം. ഞായര്‍ മുതല്‍ വിദേശികള്‍ക്ക് പ്രവേശനം എന്ന തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കുകയായിരുന്നു.
കുവൈത്തിലേക്കുള്ള വിമാനത്തില്‍ 35 യാത്രക്കാര്‍ മാത്രമായിരിക്കണമെന്ന് നിബന്ധനയുണ്ട്. പ്രതിദിനം 100 പേര്‍ക്ക് മാത്രമാണു പ്രവേശനം. എന്നാല്‍, അവിടെ നിന്നു പുറത്തേക്കുള്ള വിമാനങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഇല്ല. കുവൈത്തില്‍ എത്തുന്നവര്‍ക്ക് 7 ദിവസം സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റീനും 7 ദിവസം ഹോം ക്വാറന്റീനും നിര്‍ബന്ധമാണ്.