Currency

കുവൈത്തിലെ ഇന്ത്യന്‍ എംബസി മാര്‍ച്ച് നാല് വരെ അടച്ചിടും

സ്വന്തം ലേഖകന്‍Tuesday, March 2, 2021 2:56 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി മാര്‍ച്ച് നാല് വരെ അടച്ചിടും. മുന്‍കൂട്ടിയുള്ള അപ്പോയിന്‍മെന്റുകളുടെ അടിസ്ഥാനത്തില്‍ അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാക്കും. അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷ cons1.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാമെന്നു അധികൃതര്‍ നിര്‍ദേശിച്ചു. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് എംബസി അടച്ചിടുന്നതെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

എംബസിയുടെ കീഴിലുള്ള മൂന്ന് പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം തടസമില്ലാതെ തുടരും. മാര്‍ച്ച് മാസത്തില്‍ എംബസി ഷെഡ്യൂള്‍ ചെയ്ത മുഴുവന്‍ പരിപാടികളും അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതായും എംബസി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x