Currency

കുവൈത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍ വന്നു

സ്വന്തം ലേഖകന്‍Thursday, March 4, 2021 1:52 pm
cabinet
Villa-kochi-Kerala

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍ വന്നു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ പതിനഞ്ച് അംഗ മന്ത്രിസഭയാണ് നിലവില്‍ വന്നത്. അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അസ്വബാഹ് ആണ് പുതിയ മന്ത്രിസഭ അംഗങ്ങളെ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്വബാഹ് ആണ് മന്ത്രിസഭയെ നയിക്കുക. പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുത്തതിന് ശൈഖ് സബാഹ് ഖാലിദ് അസബാഹ് അമീറിന് നന്ദി അറിയിച്ചു.

ഹമദ് ജാബിര്‍ അലി അസ്വബാഹ് ഒന്നാം പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമാണ്. അബ്ദുല്ല യൂസഫ് അബ്ദുറഹിമാന്‍ അല്‍ റൂമിയാണ് രണ്ടാം ഉപപ്രധാനമന്ത്രി. നിതിന്യായം, അഴിമതി വിരുദ്ധ വകുപ്പ് എന്നിവയുടെയും ചുമതല ഇദ്ദേഹത്തിനാണ്. ഈസ അഹ്മദ് മുഹമ്മദ് ഹസന്‍ അല്‍ കന്‍ദരി(ഔകാഫ് ), മുഹമ്മദ് അബ്ദുല്‍ ലത്തീഫ് അല്‍ ഫാരിസ് (എണ്ണ, ഉന്നത വിദ്യാഭ്യാസം), ഡോ. ബാസില്‍ അസ്സബാഹ് (ആരോഗ്യം), റന അല്‍ ഫാരിസ് (പൊതുമരാമത്ത്, ഐടി ), മുബാറക് സാലിം അല്‍ ഹരീസ് (പാര്‍ലമെന്റ് കാര്യം), താമിര്‍ അലി അല്‍ സാലിം അസ്സബാഹ് (ആഭ്യന്തരം), ഖലീഫ മുസാഇദ് അല്‍ ഹമദ (ധനം), അബ്ദുറഹ്മാന്‍ അല്‍ മുതൈരി (വാര്‍ത്താവിനിമയം, യുവജനക്ഷേമം), അലി ഫഹദ് അല്‍ മുദഫ് (വിദ്യാഭ്യാസം), ഷായ അബ്ദുറഹ്മാന്‍ അഹ്മദ് അല്‍ ഷായ (മുനിസിപ്പല്‍, ഭവനകാര്യം, നഗര വികസനം), അബ്ദുല്ല ഈസ അല്‍ സല്‍മാന്‍ (വാണിജ്യം, വ്യവസായം), മഷാന്‍ മുഹമ്മദ് മഷാന്‍ അല്‍ ഉതൈബി (ജലം, വൈദ്യുതി, സാമൂഹിക ക്ഷേമം) എന്നിവരാണ് മറ്റ് മന്ത്രിമാര്‍.

കഴിഞ്ഞ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയും മന്ത്രിസഭ കാര്യ മന്ത്രിയുമായ അനസ് അല്‍ സാലിഹിന് മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ല. അനസ് അല്‍ സാലിഹിനെ മാറ്റണമെന്നതായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രധാന ആവശ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x