അഞ്ച് വര്‍ഷം മുമ്പ് മൂന്നുവര്‍ഷത്തെ കരാറില്‍ കുവൈത്തില്‍ എത്തിയ നഴ്സുമാര്‍ക്ക് പിന്നീട് ഓരോ വര്‍ഷത്തേക്കായി രണ്ടുതവണ കരാര്‍ പുതുക്കിനല്‍കുകയായിരുന്നു. വീണ്ടും പുതുക്കി നല്‍കുമെന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴാണ് ഞായറാഴ്ച കമ്പനി ഇവരെ പിരിച്ച് വിടുന്നതായി അറിയിക്കുന്നത്.
പാസ്പോര്‍ട്ട് ഉടമയുടെ വിരലടയാളം, ഇലക്ട്രോണിക് ഒപ്പ് എന്നിവ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട് ചിപ്പ് പാസ്പോര്‍ട്ടിനായി ഉപയോഗിക്കും. ഇ-പാസ്പോര്‍ട്ട് റീഡിങ്ങിനുള്ള സംവിധാനം വിമാനത്താവളത്തില്‍ സ്ഥാപിച്ചുകഴിഞ്ഞു.
നിര്‍ബന്ധിത സൈനിക പരിശീലനത്തിന്റെ കാലപരിധി ഒരു വര്‍ഷമാണെന്നിരിക്കെ മാതാപിതാക്കള്‍ക്ക് ഏക ആശ്രയമായ യുവാവ്, വിദ്യാര്‍ത്ഥി, രോഗി എന്നിവര്‍ക്ക് നിര്‍ബന്ധിത സൈനിക പരിശീലന നിയമത്തില്‍ ഇളവ് ലഭിക്കും.
ദേശീയ ദിനമാഘോഷിക്കുന്ന കുവൈറ്റ് ജനതയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു.
നാളെ ദേശീയദിനവും ഞായറാഴ്ച വിമോചനദിനവും ആഘോഷിക്കുകയാണ് കുവൈത്ത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പലതും ഇന്നലെ ആഘോഷത്തിരക്കിലായി. ദേശീയപതാക വീശിയും പതാകയുടെ വര്‍ണങ്ങളിലുള്ള വസ്ത്രമണിഞ്ഞുമൊക്കെയാണു പലരും ഓഫിസുകളില്‍ എത്തിയത്.
മാതാപിതാക്കള്‍ രണ്ടുപേരും രാജ്യത്ത് താമസിക്കുന്നുണ്ടെങ്കില്‍ മാത്രം കുട്ടികളുടെ വിസ പുതുക്കി നല്കിയാല് മതിയെന്ന തീരുമാനമാണ് കുവൈറ്റ് നടപ്പിലാക്കാൻ ആലോചിക്കുന്നത്
കുവൈറ്റ് ജഹ്റ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന ഗോപിക ജോലി കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ 8.30ന് അബ്ബാസിയയിലെ വീട് തുറന്ന് അകത്ത് കയറുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
സ്വദേശി സംവരണ നിയമത്തിൽ നിന്ന് ചെറുകിട ഇടത്തരം സംരഭങ്ങളെ ഒഴിവാക്കിയതായി കുവൈറ്റ്.
അവശ്യവസ്തുക്കളുടെയും പൊതുസേവനത്തിനുമുള്ള നിരക്കുകള്‍ പാര്‍ലമെന്റിന്റെ അനുമതി കൂടാതെ വര്‍ധിപ്പിക്കരുതെന്നു നിര്‍ദേശിക്കുന്ന ബില്‍ സമിതി അംഗീകരിച്ചതായും സമിതി പ്രതിനിധി സഫാ അല്‍ ഹാഷിം അറിയിച്ചു.
ശനിയാഴ്ച രാവിലെ 10 മുതല്‍ 5 വരെ നടക്കുന്ന പരിപാടികളിൽ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ മുഖ്യാതിഥിയായിരിക്കും. മലയാളികളുടെ ഗൃഹാതുരത്വം ഉണർത്തുന്ന സംഗീത നാടക നൃത്തശില്പമായ ‘ആര്‍ഷ കേരളം’ വും ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്കല്‍ കച്ചേരി ‘സൗണ്ട് ഓഫ് സേവ’ യും അരങ്ങേറുന്നുണ്ട്.