
Gopika with her husband
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബ്ബാസിയയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി നഴ്സിന് കുത്തേറ്റു. കോട്ടയം കൊല്ലാട് പുതുക്കളത്തില്‍ ബിജോയുടെ ഭാര്യ ഗോപിക(27)യ്ക്കാണ് വയറിനും കാലിനും മുഖത്തും കുത്തേറ്റത്. ഗുരുതരമായ പരിക്കുകളോടെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.
കുവൈറ്റ് ജഹ്റ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന ഗോപിക ജോലി കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ 8.30ന് അബ്ബാസിയയിലെ വീട് തുറന്ന് അകത്ത് കയറുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഗോപികയെ കുത്തിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. രണ്ടാംനിലയില്‍നിന്ന് രക്തത്തില്‍ കുളിച്ച അവസ്ഥയില്‍ താഴത്തെ നിലയിലത്തെിയ ഇവരെ അയൽവാസികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി വിദേശികളാണ് അബ്ബാസിയയില്‍ കവര്‍ച്ചക്കിരയായതെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഇവരിൽ നിരവധി ഇന്ത്യക്കാരും ഉൾപ്പെടുന്നു. തദ്ദേശീയരായ ബിദൂനി യുവാക്കളാണ് അക്രമങ്ങള്‍ക്കും കവർച്ചയ്ക്കും പിന്നിലെന്നാണ് നാട്ടുകാർ ആരോപിക്കുന്നു.
കോട്ടയം കാരാപ്പുഴ സ്വദേശിനിയാണ് ഗോപിക. ഒരു വര്‍ഷം മുന്‍പാണ് കുവൈറ്റില്‍ ഇവർ എത്തിയത്. ഭര്‍ത്താവ് ബിജോ അല്‍ ബാബ്‌റ്റെന്‍ ഗ്രൂപ്പ് ആര്‍ഡ് നിസാന്‍ കുവൈറ്റ് ജീവനക്കാരനാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.