Currency

കുവൈത്തില്‍ 18 തികഞ്ഞ യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക പരിശീലനം

സ്വന്തം ലേഖകന്‍Tuesday, February 28, 2017 5:11 pm

നിര്‍ബന്ധിത സൈനിക പരിശീലനത്തിന്റെ കാലപരിധി ഒരു വര്‍ഷമാണെന്നിരിക്കെ മാതാപിതാക്കള്‍ക്ക് ഏക ആശ്രയമായ യുവാവ്, വിദ്യാര്‍ത്ഥി, രോഗി എന്നിവര്‍ക്ക് നിര്‍ബന്ധിത സൈനിക പരിശീലന നിയമത്തില്‍ ഇളവ് ലഭിക്കും.

കുവൈത്ത് സിറ്റി: രാജ്യത്ത് 18 വയസ് പൂര്‍ത്തിയാകുന്ന സ്വദേശി യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക പരിശീലനം ഏര്‍പ്പെടുത്തുന്നു. അടുത്ത മെയ് മുതല്‍ നിര്‍ബന്ധിത സൈനിക പരിശീലനം തുടങ്ങുന്നതിനാണ് നിയമനിര്‍മാണം കൊണ്ടുവന്നിട്ടുള്ളത്. പുതിയ തീരുമാനം നടപ്പാക്കുന്നതില്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ്.

നിര്‍ബന്ധിത സൈനിക പരിശീലനത്തിന്റെ കാലപരിധി ഒരു വര്‍ഷമാണെന്നിരിക്കെ മാതാപിതാക്കള്‍ക്ക് ഏക ആശ്രയമായ യുവാവ്, വിദ്യാര്‍ത്ഥി, രോഗി എന്നിവര്‍ക്ക് നിര്‍ബന്ധിത സൈനിക പരിശീലന നിയമത്തില്‍ ഇളവ് ലഭിക്കും. ഈ സാഹചര്യങ്ങളില്ലാത്ത എല്ലാ യുവാക്കളും സൈനിക സേവനത്തിന് സ്വയം സന്നദ്ധരായി മുന്നോട്ടു വരണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേസമയം സൈനിക പരിശീലനം നിര്‍ദേശിച്ച പ്രകാരമല്ലാതെയാണ് നടപ്പാക്കപ്പെടുന്നതെങ്കില്‍ നിയമഭേദഗതി ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരുമെന്ന് പാര്‍ലമെന്റിലെ മനുഷ്യാവകാശ സമിതി മേധാവി ആദില്‍ അല്‍ ദംഹി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x