Currency

‘സേവ കിരണ്‍ 2017’ ഫെബ്രുവരി 25 ന്; സദാനന്ദ ഗൗഡ മുഖ്യാതിഥി

സുജിത് സുരേശൻTuesday, February 21, 2017 8:23 pm

കുവൈറ്റ് സിറ്റി : സേവാദര്‍ശന്റെ ഈ വര്‍ഷത്തെ മെഗാഇവന്റ് ‘സേവാ കിരണ്‍ 2017’ അബ്ബാസിയ മറീന ഹാളില്‍ ഫെബ്രുവരി 25 ന് നടക്കും. ശനിയാഴ്ച രാവിലെ 10 മുതല്‍ 5 വരെ നടക്കുന്ന പരിപാടികളിൽ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ മുഖ്യാതിഥിയായിരിക്കും. മലയാളികളുടെ ഗൃഹാതുരത്വം ഉണർത്തുന്ന സംഗീത നാടക നൃത്തശില്പമായ ‘ആര്‍ഷ കേരളം’ വും ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്കല്‍ കച്ചേരി ‘സൗണ്ട് ഓഫ് സേവ’ യും അരങ്ങേറുന്നുണ്ട്.

പ്രശസ്ത വാദ്യ വിദ്വാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ തവില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി, വോക്കലിസ്റ്റ് പാലക്കാട് ശ്രീറാം, ഫ്‌ളൂട്ട് ആന്റ് സാക്‌സഫോണ്‍ പ്ലെയര്‍ ജോസി ആലപ്പുഴ, കീബോര്‍ഡിസ്റ്റ് പ്രകാശ് ഉള്ളിയേരി, വയലിന്‍സ്റ്റ് അഭിജിത് നായര്‍ എന്നിവര്‍ അണിനിരക്കുന്ന സംഗീത ഫ്യൂഷനില്‍ കുവൈറ്റിന്റെ സ്വന്തം കലാകാരന്മാരായ പെരുന്ന ഹരികുമാര്‍ (മൃദംഗം), നിസി (ഡ്രംസ്)യും പങ്കെടുക്കും.

ഇന്ത്യയിലെ വടക്കുകിഴക്കന്‍ വനവാസി മേഖലയിലെ ദരിദ്ര്യരായ സഹോദരങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി ‘സേവാ ദര്‍ശന്‍ കുവൈറ്റ്’ പ്രാഥമിക ആരോഗ്യ കേന്ദ്രവും സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റും നിര്‍മ്മിച്ചു നല്‍കുന്നുണ്ടു. മേഖലയിലെ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലേക്കായി സര്‍ക്കാര്‍ നടത്തുന്ന ആഗോള ശ്രമത്തിന്റെ ഭാഗമായാണ് സേവദര്‍ശന്റെ ഈ സംരംഭം. കുവൈറ്റിലെ മൂവായിരത്തിലധികം അംഗങ്ങള്‍ പന്ത്രണ്ട് വര്‍ഷമായി സജീവമായി പ്രവര്‍ത്തിച്ചുവരുന്ന സാമൂഹിക സാംസ്‌കാരിക പ്രവാസി സംഘടനയാണ് സേവാ ദര്‍ശന്‍ കുവൈറ്റ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: sevadarshan@gmail.comPhone: 99169756 / 66657038


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x