24 ദിവസമാണ് ഈ വര്‍ഷം ഫെസ്റ്റിവല്‍ ഉണ്ടാവുക. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് മുന്‍ വര്‍ഷങ്ങളില്‍ ഒരു മാസമായിരുന്ന ഫെസ്റ്റിവലിന്റെ കാലാവധി ഇക്കുറി കുറച്ചത്. ഫെസ്റ്റിവല്‍ ഫെബ്രുവരി 12ന് അവസാനിക്കും.
മസ്കത്ത്, ദാര്‍സൈത്ത്, വാദി കബീര്‍, സീബ്, ഗുബ്ര, മബേല ഇന്ത്യന്‍ സ്കൂളുകളിലേക്കാണ് ഓണ്‍ലൈന്‍ റജിസ്ട്രേഷന് സൗകര്യമുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 4,000ത്തില്‍ പരം അപേക്ഷകളാണ് ലഭിച്ചത്.
വാഹനമോടിക്കുമ്പോഴും കാറില്‍ യാത്ര ചെയ്യുമ്പോഴും മാലിന്യം വലിച്ചെറിഞ്ഞാല്‍ ജയില്‍ ശിക്ഷ വരെ നല്‍കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തില്‍ സിഗരറ്റ് കുറ്റി പോലും വലിച്ചെറിഞ്ഞാല്‍ ജയില്‍ ശിക്ഷ ലഭിച്ചേക്കും.
2016 അവസാനം വലിയ തോതിലാണ് വിപണിയില്‍ സ്വര്‍ണ്ണ വില്‍പ്പന നടന്നത്. ഈ നില ഇപ്പോഴും തുടരുന്നു. 10 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഡിസംബര്‍ പകുതിയോടെ സ്വര്‍ണ്ണത്തിനുണ്ടായിരുന്നത്.
ശമ്പളപരിധി താഴ്ത്തി കൂടുതല്‍ വിദേശികള്‍ക്ക് കുടുംബങ്ങളെ ഒമാനിലേക്ക് കൊണ്ടുവരാന്‍ അവസരമൊരുക്കുന്നത് സംബന്ധിച്ച ശൂറയുടെ ചോദ്യത്തിന് കുടുംബ വിസാ നിയമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത് നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന മറുപടിയാണ് ആര്‍ഒപി നല്‍കിയതെന്ന് കൗണ്‍സില്‍ ഓഫീസ് അംഗം കൂടിയായ അല്‍ ജുനൈബി അറിയിച്ചു.
നിലവിലെ പി.ഐ.ഒ കാര്‍ഡിന്റെ കോപ്പിയും പാസ്പോര്‍ട്ട് കോപ്പിയും ഉപയോഗിച്ച് ഇന്ത്യന്‍ എംബസി വെബ്സൈറ്റ് വഴിയോ എംബസിയില്‍ നേരിട്ടത്തെിയോ ആണ് അപേക്ഷ നല്‍കേണ്ടത്. നിശ്ചിത കാലാവധിക്ക് മുമ്പേ ഒ.സി.ഐ കാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം അനുസരിച്ച് ടൂറിസം, മെഡിക്കല്‍, ബിസിനസ് എന്നീ വിഭാഗങ്ങളിലായിരിക്കും ഇ വിസ ഇനി നല്‍കുക. ഈ വിഭാഗങ്ങളിലെല്ലാം താമസ കാലാവധി നീട്ടിയതിനൊപ്പം അനുബന്ധ നടപടിക്രമങ്ങള്‍ ഉദാരമാക്കുകയും ചെയ്തിട്ടുണ്ട്. സന്ദര്‍ശനലക്ഷ്യം അനുസരിച്ചുള്ള വിഭാഗത്തിലെ വിസക്ക് വേണം അപേക്ഷ നല്കാന്.
ഈ വര്‍ഷം ഒമാന്‍ സ്വദേശികള്‍ക്കായി 12,000 മുതല്‍ 13,000 വരെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഇവയില്‍ ഏറിയ പങ്കും സ്വകാര്യ മേഖലയില്‍ നിന്നാകും. തന്ഫീദ് പഠന നിര്‍ദ്ദേശങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തും.
2016 ൽ ഇന്ത്യൻ ഗവണ്മെന്റും ഒമാൻ ഗവണ്മെന്റും ചേർന്നുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർവീസ്
2017 ജനുവരി ഒന്ന് മുതല്‍ ഒമാനിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും, ആശുപത്രികളിലെയും കൗണ്ടറുകള്‍ ക്യാഷ്ലെസ് ആക്കി മാറ്റി. റോയല്‍ ഹോസ്പിറ്റല്‍, അല്‍ നാഥാ ഹോസ്പിറ്റല്‍, സീബ് പോളി ക്ലിനിക്ക് എന്നിവിടങ്ങളില്‍ ജനുവരി ഒന്ന് മുതല്‍ ക്യാഷ്ലെസ് കൗണ്ടറുകളായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.