
മസ്‌കത്ത്: മസ്‌കത്തിലെ ഏറ്റവും വലിയ ഉത്സവമായ മസ്‌കത്ത് ഫെസ്റ്റിവലിന് ഈ മാസം 19ന് തിരശീല ഉയരും. 24 ദിവസമാണ് ഈ വര്‍ഷം ഫെസ്റ്റിവല്‍ ഉണ്ടാവുക. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് മുന്‍ വര്‍ഷങ്ങളില്‍ ഒരു മാസമായിരുന്ന ഫെസ്റ്റിവലിന്റെ കാലാവധി ഇക്കുറി കുറച്ചത്. ഫെസ്റ്റിവല്‍ ഫെബ്രുവരി 12ന് അവസാനിക്കും.
നേരത്തേ പത്തു ദശലക്ഷം റിയാല്‍ വരെ ബജറ്റുണ്ടായിരുന്നത് ഇക്കുറി 4.5 ദശലക്ഷമാക്കിയാണ് കുറച്ചതെന്ന് കൗണ്‍സിലര്‍ സാലിം അല്‍ ഗമ്മാരി പറഞ്ഞു. ജനുവരി ആദ്യം മുതലാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ ഫെസ്റ്റിവല്‍ ആരംഭിച്ചിരുന്നത്. വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ കഴിയുന്നത് കണക്കിലെടുത്താണ് ഈ വര്‍ഷം 19ലേക്ക് തീയതി മാറ്റിയത്.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ഉപഭോക്തൃ പ്രദര്‍ശനം, ഫുട്ബാള്‍ ടൂര്‍ണമെന്റ്, ഗ്ലോബല്‍ ഫാഷന്‍ ഫോറം എന്നിവയും മസ്‌കത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.