കഴിഞ്ഞ വര്‍ഷം 26,655 പേരാണ് വിവിധ കേസുകളില്‍ പിടിയിലായത്. ഇതില്‍ 52 ശതമാനം പേര് വിദേശികളാണെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 13,798 പേരാണ് വിദേശ കുറ്റവാളികള്‍. ഇതില്‍ 12,154 പേരും പുരുഷന്മാരാണ്. 12,205 സ്വദേശി കുറ്റവാളികളില്‍ 652 പേര് മാത്രമാണ് സ്ത്രീകള്‍.