Currency

ഒമാനില്‍ സ്വകാര്യ മേഖലയിലും സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തും

സ്വന്തം ലേഖകന്‍Friday, January 6, 2017 12:54 pm

ഒമാന്‍: ഒമാനില്‍ തന്‍ഫീദ് പഠന റിപ്പോര്‍ട്ട് പ്രകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കി. സ്വദേശിവല്‍ക്കരണം സ്വകാര്യ മേഖലയില്‍ ശക്തിപെടുത്തും. ഈ വര്‍ഷം ഒമാന്‍ സ്വദേശികള്‍ക്കായി 12,000 മുതല്‍ 13,000 വരെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഇവയില്‍ ഏറിയ പങ്കും സ്വകാര്യ മേഖലയില്‍ നിന്നാകും. തന്ഫീദ് പഠന നിര്‍ദ്ദേശങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തും. രാജ്യത്തിന്റെ ഒന്‍പതാമത് പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പെടുത്തേണ്ട പരിഷ്‌കരണങ്ങളും പദ്ധതികളും വിവരിക്കുന്ന തന്ഫീദ് റിപ്പോര്‍ട്ടിന് ഏറെ പ്രാധാന്യമാണ് ഈ വര്‍ഷത്തെ ബജറ്റില്‍ നല്‍കിയിരിക്കുന്നത്.

വിനോദ സഞ്ചാരം, വ്യവസായം, ലോജിസ്റ്റിക് എന്നി മൂന്ന് പ്രധാനപെട്ട മേഖലകള്‍ ഉള്‍പ്പെട്ടതാണ് തന്‍ഫീദ് റിപ്പോര്‍ട്ട്. ഈ മൂന്നു മേഖലകള്‍ക്കും പ്രധാന ഘടകമായ തൊഴില്‍ ശക്തിയെക്കുറിച്ചു തന്‍ഫീദ് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. തന്ഫീദ് പഠന റിപ്പോര്ട്ട് പ്രകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് സ്വകാര്യ മേഖലയില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവരും. നിക്ഷേപ അന്തരീക്ഷം വികസിപ്പിക്കുക, വ്യവസായങ്ങല്‍ എളുപ്പമാക്കുക, ആഭ്യന്തര, രാജ്യാന്തര നിക്ഷേപകരെ ആകര്ഷിക്കുക എന്നീ ലക്ഷ്യങ്ങളാണ് തന്ഫീദ് പഠന റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x