സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഒമാന്‍ ആരോഗ്യമന്ത്രാലത്തില്‍ നിന്ന് പ്രവാസികളെക്കൂടി പിരിച്ചുവിട്ടു. ജനറ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ഹെമറ്റോളി വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന 44 പ്രവാസികളെയാണ് പിരിച്ചുവിട്ടത്. ഇവര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 25, 26 തീയ്യതികളില്‍ നിയമനം നടത്താനാണ് നിര്‍ദേശം.