ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം വൈറല്‍ ഹെപ്പറ്റൈറ്റിസ്, വില്ലന്‍ ചുമ, ചിക്കന്‍പോക്സ്, മുണ്ടിനീര്, അഞ്ചാംപനി ബാധകളുടെ എണ്ണത്തില്‍ 89 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. പ്രതിരോധ കുത്തിവെപ്പ് കാമ്പയിനുകളുടെ കാര്യക്ഷമമായ നടത്തിപ്പാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധികളുടെ വ്യാപനം വലിയ തോതില്‍ കുറക്കാന്‍ സഹായിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.