നിലവില്‍ ഒമാന്‍ എയര്‍ മാത്രമാണ് മസ്കത്തില് നിന്ന് ദുകമിലേക്ക് സര്‍വിസ് നടത്തുന്നത്. ആഴ്ചയില്‍ 15 സര്‍വിസുകളാണ് ഉള്ളത്. മസ്കത്തില് നിന്ന് 536 കിലോമീറ്ററാണ് ദുകമിലേക്ക് റോഡുമാര്‍ഗം സഞ്ചരിക്കേണ്ടത്. 2016 നവംബറില്‍ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് മസ്കത്തില് നിന്ന് ദുകമിലേക്ക് പ്രതിദിന ബസ് സര്‍വിസും ആരംഭിച്ചിട്ടുണ്ട്.
ഒമാനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. വരുന്ന ആഗസ്റ്റ് 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഒമാന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഇനി 77 രാഷ്ട്രങ്ങളില്‍ വിസ ഇല്ലാതെ പ്രവേശിക്കാം. കൂടുതല്‍ ശക്തമായ പാസ്പോര്‍ട്ടുകളുടെ നിരയില്‍ ആഗോള തലത്തില്‍ 67ാം സ്ഥാനത്തേക്ക് ഒമാന്‍ പാസ്പോര്‍ട്ട് ഉയരുകയും ചെയ്തതായി 2019 ഹെന്‍ലി പാസ്പോര്‍ട്ട് പട്ടിക വ്യക്തമാക്കുന്നു. 199 രാഷ്ട്രങ്ങളുടെ പാസ്പോര്‍ട്ടുകളുടെ സ്ഥാനമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒമാനില്‍ വ്യാഴാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 12നായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കാണാത്തതിനാല്‍ ഓഗസ്റ്റ് മൂന്ന് ശനിയാഴ്ച, അറബി മാസം ദുല്‍ഹജ്ജ്-1 ആയി കണക്കാക്കും. ഓഗസ്റ്റ് 12നായിരിക്കും ബലി പെരുന്നാള്‍.
മെയ് അവസാനത്തെ കണക്കുപ്രകാരം 2.58 ലക്ഷം സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ സ്വദേശിവത്കരണത്തിലുണ്ടായത് 4.8 ശതമാനത്തിന്റെ വര്‍ധനവാണെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ഒമാന്‍ ‘വാറ്റ്’ നടപ്പിലാക്കുന്നത് 2021ലേക്ക് നീട്ടുമെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ജി.സി.സി ഏകീകൃത ധാരണപ്രകാരം മറ്റ് രാജ്യങ്ങളുടെ അതേ നിലവാരത്തില്‍ പുതിയ നികുതി നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികള്‍ നടന്നുവരികയാണെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.
സ്ഥാപനത്തിന് അകത്ത് ഭക്ഷണം തയാറാക്കുമ്പോഴും മറ്റുമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പുതിയ സംവിധാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധനയില്‍ സി.സി.ടി.വി പ്രവര്‍ത്തിക്കുന്നില്ലെന്നോ ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നോ കണ്ടെത്തിയാല്‍ പിഴ ഈടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ആയിരം റിയാല്‍ മുതല്‍ മൂവായിരം റിയാല്‍ വരെയായിരിക്കും പിഴ ചുമത്തുക. പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിക്കും.
സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളില്‍ വിദേശി നിയമനത്തിന് ഏര്‍പ്പെടുത്തിയിരുന്ന താത്ക്കാലിക വിലക്ക് ഒമാന്‍ നീട്ടി. 87 തസ്തികകളിലെ വിസാ വിലക്ക് ആറു മാസത്തേക്ക് കൂടി നീട്ടിയാണ് മാനവവിഭവ ശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി ഉത്തരവ് പുറപ്പെടുവിച്ചത്.
എയര്‍ കണ്ടീഷനറുകളുടെ നിലവാരം ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനവുമായി വാണിജ്യ- വ്യവസായ മന്ത്രാലയം. എസികളുടെ ഊര്‍ജ ഉപയോഗം, കുറഞ്ഞ മലിനീകരണം എന്നിവ ഉറപ്പാക്കാന്‍ ലേബലുകള്‍ നിര്‍ബന്ധമാക്കി. ഉപയോക്താക്കള്‍ക്ക് എസിയുടെ കാര്യക്ഷമതയും നിലവാരവും എളുപ്പത്തില്‍ മനസിലാക്കാനാകും.
അല്‍ മാബിലയിലെ തെക്കന്‍ മേഖലയിലായിലെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ പ്രവാസി ബാച്ചിലര്‍മാര്‍ താമസിച്ചിരുന്ന വീടുകളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. മുനിസിപ്പാലിറ്റിയുടെ കെട്ടിട ഉപയോഗ ചട്ടങ്ങള്‍ ലംഘിച്ചാണ് ഇവിടെ പ്രവാസി ബാച്ചിലര്‍മാരെ താമസിപ്പിച്ചിരുന്നതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.