ഇ-വിസക്ക് ഒമാന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം അപേക്ഷിക്കാന്‍ പാടുള്ളൂവെന്ന് റോയല്‍ ഒമാന്‍ പൊലിസ്. ഇ-വിസക്ക് അപേക്ഷിക്കാന്‍ കഴിയുമെന്ന് പറഞ്ഞുള്ള വ്യാജ വെബ്സൈറ്റുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ആര്.ഒ.പി മുന്നറിയിപ്പ്. വിസ നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഒമാന്‍ ഇലക്ട്രോണിക് വിസ സംവിധാനം അവതരിപ്പിച്ചത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വന്ന ഗതാഗത നിയമത്തില്‍ വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗത്തിന്റെ ശിക്ഷയില്‍ മാറ്റം വരുത്തുകയും ഒപ്പം നിരവധി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പത്തു ദിവസം വരെ തടവോ അല്ലെങ്കില്‍ 300 റിയാല്‍ വരെ പിഴയോ ആണ് ശിക്ഷ. ജൂണില്‍ വാഹനാപകടങ്ങളുടെ എണ്ണം മുന്‍ മാസങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചതായും കണക്കുകള്‍ കാണിക്കുന്നു.
മസ്കത്തില് നിന്നും സലാലയില്‍ നിന്നുള്ള വിവിധ സര്‍വീസുകള്‍ക്കാണ് പ്രത്യേക നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കിയിരിക്കുന്നത്. ജൂലൈ 22 മുതല്‍ ആഗസ്ത് മൂന്ന് വരെയുള്ള കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. സെപ്തംബര്‍ ഒന്ന് മുതല്‍ അടുത്ത വര്‍ഷം മെയ് 20 വരെയാണ് യാത്രാ കാലയളവ്
സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് വാങ്ങാന്‍ സാധിക്കുന്ന നാണയത്തിന് അതിന്റെ മുഖവിലയ്ക്ക് അനുസരിച്ച് നിയമപരമായ കൈമാറ്റ മൂല്യമുണ്ടാകും. അന്താരാഷ്ട്ര വിപണിയിലെ വെള്ളി വില വ്യതിയാനം അനുസരിച്ച് നാണയ വിലയില്‍ വ്യത്യാസം ഉണ്ടാകും. സുല്‍ത്താന്‍ സായുധസേനാ മ്യൂസിയത്തില്‍ ഈ മാസം 25ന് നടക്കുന്ന ചടങ്ങിലാണ് നാണയം ഔദ്യോഗികമായി പുറത്തിറക്കുക. പൊതുജനങ്ങള്‍ക്ക് 28 മുതല്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് നാണയം ലഭ്യമാകും.
ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 272 തടവുകാരെ മോചിപ്പിക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദ് ഉത്തരവിട്ടു. രാജ്യം ജൂലൈ 23ന് 49ാമത്തെ നവോത്ഥാന ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. മോചിപ്പിക്കപ്പെടുന്നവരില്‍ 88 പേര് പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
രാജ്യത്തെ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ഇനി തങ്ങളുടെ നികുതി റെസിഡന്‍സി സ്റ്റാറ്റസ് സാക്ഷ്യപ്പെടുത്തി നല്‍കണം. ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) വികസിപ്പിച്ചെടുത്ത ആഗോള മാനദണ്ഡമായ കോമണ്‍ റിപ്പോര്‍ട്ടിങ് സ്റ്റാന്ഡേഡുമായി (സി.ആര്.എസ്) ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമാണ് പുതിയ നിയമം.
ബജറ്റ് വിമാന കമ്പനിയായ ഗോ എയറിന്റെ മസ്കത്ത്- മുംബൈ സര്‍വീസിന് തുടക്കമായി. പ്രതിദിന സര്‍വിസുകളാണുള്ളത്. കണ്ണൂരിന് പിന്നാലെ മസ്കത്തിലേക്കുള്ള ഗോ എയറിന്റെ രണ്ടാമത്തെ നേരിട്ടുള്ള സര്‍വിസാണിത്. വെബ്സൈറ്റ് പ്രകാരം 61 റിയാല്‍ മുതലാണ് ഒരുവശത്തേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്.
ജൂലൈ ഏഴ് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ 877 സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. ബോയിങ് 737 വിഭാഗത്തില്‍പെട്ട വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരുന്ന പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.
രാജ്യത്ത് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 45 ലക്ഷത്തിലധികം പേരാണ് മുവാസലാത്ത് ബസുകളില്‍ യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 77 ശതമാനത്തിന്റെ വര്‍ധനയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്.
ഒമാന്‍ നവോത്ഥാന ദിനമായ 23ന് ദേശീയ മ്യൂസിയത്തില്‍ സൗജന്യ സന്ദര്‍ശനം നടത്താം. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവേശനം.