Currency

ഒമാനില്‍ എസി നിലവാരം അറിയാന്‍ പ്രത്യേക സംവിധാനം

സ്വന്തം ലേഖകന്‍Sunday, July 28, 2019 1:04 pm

മസ്‌കത്ത്: എയര്‍ കണ്ടീഷനറുകളുടെ നിലവാരം ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനവുമായി വാണിജ്യ- വ്യവസായ മന്ത്രാലയം. എസികളുടെ ഊര്‍ജ ഉപയോഗം, കുറഞ്ഞ മലിനീകരണം എന്നിവ ഉറപ്പാക്കാന്‍ ലേബലുകള്‍ നിര്‍ബന്ധമാക്കി. ഉപയോക്താക്കള്‍ക്ക് എസിയുടെ കാര്യക്ഷമതയും നിലവാരവും എളുപ്പത്തില്‍ മനസിലാക്കാനാകും.

ലേബലിലെ ഉയര്‍ന്ന അക്കം എസിയുടെ കാര്യക്ഷമതയെ സൂചിപ്പിക്കും. വിന്‍ഡോ എസി, സ്പ്ലിറ്റ് എസി എന്നിവയിലെല്ലാം ഈ ലേബലുണ്ടാകും. നിലവാരമുള്ള എസി ഉപയോഗിച്ചാല്‍ വൈദ്യുതി ബില്‍ കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x