നവോത്ഥാനദിനം സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഒരു വര്‍ഷത്തിനിടെ അറുപതിനായിരത്തിലേറെ വിദേശികളുടെ കുറവുണ്ടായെന്നാണ് കണക്കുകള്‍. മലയാളികളടക്കം വിദേശികള്‍ കൂടുതലായി ജോലി ചെയ്യുന്ന തസ്തികകളില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിസാ വിലക്കാണ് ഒമാനിലേക്കുള്ള വിദേശികളുടെ വരവിനെ കാര്യമായി ബാധിച്ചത്.
ചില ട്രാവല്‍ ഏജന്റുമാര്‍ വണ്‍വേ ടിക്കറ്റ് മാത്രവും അല്ലെങ്കില്‍ തിരിച്ചുള്ള യാത്രക്ക് വേറെ വിമാന കമ്പനിയുടെ ടിക്കറ്റും എടുത്ത് നല്‍കാറുണ്ട്. തിരിച്ചുയാത്രക്കുള്ള ടിക്കറ്റ് യാത്രക്കാരന് ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ കാന്‍സല്‍ ചെയ്യുകയും ചെയ്യും. ഇങ്ങനെ കാന്‍സല്‍ ചെയ്യുന്നത് വഴി ഒമാന്‍ എയര്‍ വലിയ തുക പിഴ ഒടുക്കേണ്ടിവരുന്നുണ്ട്.
ഡ്രോണുകളുടെയും, റേഡിയോഫ്രീക്വന്സിയില് പ്രവര്‍ത്തിക്കുന്ന മറ്റ് ഉപകരണങ്ങളുടെയും സാന്നിധ്യം കണ്ടെത്താന്‍ മസ്കത്ത് വിമാനത്താവളത്തില്‍ പ്രത്യേക സംവിധാനം സ്ഥാപിക്കുന്നു. വ്യോമ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രവര്‍ത്തനക്ഷമമായ ഡ്രോണ്‍ ഡിറ്റക്ഷന്‍ സംവിധാനം സ്ഥാപിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകും മസ്കത്തിലേത്.
മെയ് മാസത്തില്‍ മാത്രം 1.99 ലക്ഷം വിനോദ സഞ്ചാരികളാണ് രാജ്യത്തേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം മെയില്‍ എത്തിയവരേക്കാള്‍ 18.2 ശതമാനം അധികമാണിത്. 4.78 ലക്ഷം പേരാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങളില്‍ നിന്ന് എത്തിയത്. 1.61 ലക്ഷം പേര് ഇന്ത്യയില്‍ നിന്ന് എത്തിയപ്പോള്‍ ജര്‍മനിയില്‍ ഒരു ലക്ഷം പേരും ബ്രിട്ടനില്‍ നിന്ന് 80,000 പേരും ഇറ്റലിയില്‍ നിന്ന് 44000 പേരും എത്തിയതായി കണക്കുകള്‍.
ഒമാനില്‍ ജലവിതരണ കണക്ഷന് വിച്ഛേദിക്കാനും പുനരാരംഭിക്കാനും ഇനി മുതല്‍ 30 റിയാല്‍ നല്‍കണം. ജലവിതരണ ശൃംഖലയില്‍ നിന്നു വെള്ളം വില്പന നടത്തുകയോ കരാറിലില്ലാത്ത ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്താല്‍ 200 റിയാല്‍ പിഴ ചുമത്തും. രണ്ട് വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും.
കഴിഞ്ഞ വര്‍ഷം അറബ് രാഷ്ട്രങ്ങളില്‍ കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ചത് ഒമാനിലെന്ന് റിപ്പോര്‍ട്ട്. 19.6 ശതകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഒമാനില്‍ ലഭിച്ചത്. സൗദി അറബ്യേയാണ് രണ്ടാം സ്ഥാനത്ത്. 15.5 ശതകോടി ഡോളറാണ് ഇവിടെ ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള യു.എ.ഇക്ക് ലഭിച്ചത് 14.1 ശതകോടി ഡോളറാണ്.
ജൂലൈ 20നും ഓഗസ്റ്റ് 25നും ഇടയില്‍ സഹ്നൂത്ത് മേഖലയില്‍ നടക്കുന്ന കാര്‍ണിവല്‍ ഗള്‍ഫ് തലത്തില്‍ തന്നെ ആദ്യത്തേതാകും. ഖരീഫ് സീസന്റെ ഭാഗമായാണ് കാര്‍ണിവല്‍ അരങ്ങേറുന്നതെന്ന് വിനോദ സഞ്ചാര മന്ത്രാലയം വ്യക്തമാക്കി. ടൂറിസം മന്ത്രാലയമാണു കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.
2015 മുതലുള്ള നാലുവര്‍ഷ കാലയളവിലാണ് വിവിധ വിഭാഗങ്ങളില്‍ നിന്നായി ഇത്രയും പേരെ പിരിച്ചുവിട്ടത്. ആരോഗ്യ മന്ത്രാലയത്തിലെ സ്വദേശിവത്കരണത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ നല്ല പങ്കും മലയാളികളാണ്. ഒമാനില്‍ ഏറ്റവുമധികം വിദേശികള്‍ ജോലി ചെയ്തിരുന്ന മേഖലകളില്‍ ഒന്നായിരുന്നു ആരോഗ്യ വകുപ്പ്.
കാര്‍പെന്ററി, അലൂമിനിയം വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍, കൊല്ലപ്പണിക്കാര്‍, ഇഷ്ടിക നിര്‍മാണ ഫാക്ടറി തൊഴിലാളികള്‍ തുടങ്ങിയ തസ്തികകളിലാണ് വിദേശികളെ പുതുതായി ജോലിക്ക് എടുക്കുന്നതിന് വിലക്കുള്ളത്. പുതിയ വിസക്കുള്ള വിലക്ക് ആറു മാസത്തേക്ക് കൂടി നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയമാണ് അറിയിച്ചത്.