Currency

വിസിറ്റിങ് വിസയില്‍ വരുന്നവര്‍ക്ക് മടക്ക ടിക്കറ്റും ഉണ്ടായിരിക്കണമെന്ന് ഒമാന്‍ എയര്‍

സ്വന്തം ലേഖകന്‍Wednesday, July 17, 2019 4:59 pm

മസ്‌കത്ത്: വിസിറ്റിങ് വിസയില്‍ വരുന്നവരുടെ കൈവശം റിട്ടേണ്‍ ടിക്കറ്റും ഉണ്ടായിരിക്കണമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. ചില ട്രാവല്‍ ഏജന്റുമാര്‍ വണ്‍വേ ടിക്കറ്റ് മാത്രവും അല്ലെങ്കില്‍ തിരിച്ചുള്ള യാത്രക്ക് വേറെ വിമാന കമ്പനിയുടെ ടിക്കറ്റും എടുത്ത് നല്‍കാറുണ്ട്. തിരിച്ചുയാത്രക്കുള്ള ടിക്കറ്റ് യാത്രക്കാരന്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ കാന്‍സല്‍ ചെയ്യുകയും ചെയ്യും. ഇങ്ങനെ കാന്‍സല്‍ ചെയ്യുന്നത് വഴി ഒമാന്‍ എയര്‍ വലിയ തുക പിഴ ഒടുക്കേണ്ടിവരുന്നുണ്ട്.

ഇത് മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശം. ഇനി ഏതെങ്കിലും ലക്ഷ്യസ്ഥാനത്തേക്ക് ഒമാന്‍ എയറില്‍ യാത്രചെയ്യുന്നവര്‍ ഒറ്റ ഡോക്യുമെന്റിലായി രണ്ടു വശത്തേക്കുമുള്ള ടിക്കറ്റും കാണിക്കണമെന്ന് ഒമാന്‍ എയര്‍ അറിയിപ്പില്‍ പറയുന്നു. ഒരു വശത്തേക്കുള്ളതോ അല്ലെങ്കില്‍ രണ്ടു പ്രത്യേക ടിക്കറ്റുകളോ സ്വീകാര്യമല്ലെന്നും അത്തരം ബുക്കിങ്ങുകള്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ റദ്ദാക്കുമെന്നും ഒമാന്‍ എയര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x