Currency

വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ വിലക്ക് നീട്ടി ഒമാന്‍

സ്വന്തം ലേഖകന്‍Monday, July 1, 2019 1:33 pm

ഒമാന്‍: സ്വകാര്യ മേഖലയില്‍ നാല് തസ്തികകളില്‍ ഒമാനിലെ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിസാ വിലക്ക് നീട്ടി. ജൂലൈ മൂന്ന് മുതല്‍ ആറുമാസത്തേക്ക് കൂടിയാണ് വിസാ വിലക്ക് നീട്ടിയത്.

കാര്‍പെന്ററി, അലൂമിനിയം വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍, കൊല്ലപ്പണിക്കാര്‍, ഇഷ്ടിക നിര്‍മാണ ഫാക്ടറി തൊഴിലാളികള്‍ തുടങ്ങിയ തസ്തികകളിലാണ് വിദേശികളെ പുതുതായി ജോലിക്ക് എടുക്കുന്നതിന് വിലക്കുള്ളത്. പുതിയ വിസക്കുള്ള വിലക്ക് ആറു മാസത്തേക്ക് കൂടി നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയമാണ് അറിയിച്ചത്.

2014 ജനുവരി ഒന്നു മുതല്‍ ഈ തസ്തികകളില്‍ താല്‍ക്കാലിക വിലക്ക് നിലവിലുണ്ട്. ഇത് ഓരോ ആറുമാസം കൂടുമ്പോഴും പുതുക്കി വരുകയാണ് ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x