Currency

ജലവിതരണം: ഒമാനില്‍ കര്‍ശന മാനദണ്ഡങ്ങള്‍; കുറ്റക്കാര്‍ക്ക് പിഴ

സ്വന്തം ലേഖകന്‍Wednesday, July 10, 2019 2:51 pm

മസ്‌കത്ത്: ഒമാനില്‍ ജലവിതരണ കണക്ഷന്‍ വിച്ഛേദിക്കാനും പുനരാരംഭിക്കാനും ഇനി മുതല്‍ 30 റിയാല്‍ നല്‍കണം. ജലവിതരണ ശൃംഖലയില്‍ നിന്നു വെള്ളം വില്‍പന നടത്തുകയോ കരാറിലില്ലാത്ത ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്താല്‍ 200 റിയാല്‍ പിഴ ചുമത്തും. രണ്ട് വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും.

ജലവിതരണ പൈപ്പ് സ്ഥാപിക്കല്‍, ജലസ്രോതസ്സുള്ള ഭൂമി കുഴിക്കല്‍ തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം. വീട്ടാവശ്യത്തിനായി ഇതു ലംഘിച്ചാല്‍ 200 റിയാലും മറ്റാവശ്യങ്ങള്‍ക്ക് 500 റിയാലുമാണ് പിഴ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x