മസ്കത്തില് നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന് ഏഴര റിയാലും സുഹാറില്‍നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന് നാല് റിയാലുമാണ് പുതുക്കിയ നിരക്ക്. പുതുക്കിയ ഷെഡ്യൂള്‍പ്രകാരം അസൈബയിലെ പ്രധാന ബസ് സ്റ്റേഷനില്‍നിന്ന് നാല് സര്‍വിസുകളാകും ദുബായിലേക്ക് ഉണ്ടാവുക.
ഒമാന്റെ സാമ്പത്തിക മേഖല ശക്തിപെടുത്തുവാനുള്ള ദേശീയ പദ്ധതിയായ തന്‍ഫീദിന്റെ ഭാഗമായാണ് വിദേശികള്‍ക്കും രാജ്യത്ത് സ്വന്തമായി സ്ഥലങ്ങളും കെട്ടിടങ്ങളും സ്വന്തമാക്കുന്നതിനുള്ള നിയമം നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപെട്ട പഠനങ്ങള്‍ എല്ലാം തന്നെ ഗാര്‍ഹിക മന്ത്രാലയം പൂര്‍ത്തിയാക്കിയിരുന്നു.
സമ്പൂര്‍ണ വിസാ വിലക്ക് ഏര്‍പ്പെടുത്തിയ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് നിലവിലെ വിസാ കാലാവധി കഴിയുന്നത് വരെ ജോലിയില്‍ തുടരാമെന്നും ഉത്തരവില്‍ പറയുന്നു. ശേഷം വിസ പുതുക്കി നല്‍കുന്നതല്ല. അഡ്മിനിസ്ട്രേറ്റീവ്, ക്ലറിക്കല്‍ തസ്തികകള്‍ അടക്കം പുതുതായി വിസാ വിലക്ക് ഏര്‍പ്പെടുത്തിയ തസ്തികകളിലെല്ലാം മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്നുണ്ട്.
ഫ്രീ വിസ സമ്പ്രദായത്തില്‍ ജീവനക്കാരെ നിയമിക്കന്നത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിപ്പ്. മതിയായ രേഖകളും മറ്റെല്ലാ അനുമതി പത്രങ്ങളുമുള്ള സ്ഥാപനങ്ങളുടെ വിസയില്‍ രാജ്യത്തെത്തുകയും എന്നാല്‍ ആ സ്ഥാപനത്തില്‍ ജോലി ചെയ്യാതെ മറ്റൊരു തൊഴിലുടയുടെ കീഴില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ഫ്രീ വിസ സമ്പ്രദായം ഒമാന്‍ തൊഴില്‍ നിയമങ്ങളുടെ ലംഘനമാണ്.
വാണിജ്യ ലൈസന്‍സും മറ്റ് അനുമതിപത്രങ്ങളുമില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കപെടുന്നത് പിടിക്കപെട്ടാല്‍ 100 ഒമാനി റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴ ഈടാക്കും. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ 500 ഒമാനി റിയാലായിരിക്കും പിഴ.
സുഹാറില്‍ ശീതീകരിച്ച ടാക്സി കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. 35,000 റിയാല്‍ ചെലവില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ലോഞ്ചുകളടക്കമുള്ള കാത്തിരിപ്പ് കേന്ദ്രം സുഹാര്‍ നഗരസഭയാണ് നിര്‍മിച്ചിരിക്കുന്നത്. സുഹാര്‍ ബ്രിഡ്ജിന് സമീപമാണ് കാത്തിരിപ്പ് കേന്ദ്രം.
ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി ചൊവ്വാഴ്ച റമദാന് ഒന്നായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനില്‍ ഇന്ന് ശഅബാന്‍ 29 ആയിരുന്നു.
റമസാനില്‍ മുവാസലാത്ത് സര്‍വ്വീസ് രാത്രി 12 മണി തുടരും. വിവിധ റൂട്ടികളില്‍ 20 ശതമാനം വരെ നിരക്കിളവും ലഭിക്കും. രാവിലെ 6.45 മുതല്‍ ആരംഭിക്കുന്ന സിറ്റി സര്‍വ്വീസുകള്‍ അര്‍ധ രാത്രിയിലാണ് അവസാനിക്കുക. റമസാനില്‍ രാത്രി യാത്രക്കാര്‍ വര്‍ധിക്കുന്നതിലാണ് സര്‍വ്വീസ് സമയം ദീര്‍ഘിപ്പിക്കുന്നത്.
സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ടുള്ള തന്ഫീദ് ഇംപ്ലിമെന്റേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് യൂനിറ്റിന്റെ നിര്‍ദേശങ്ങളുടെ ഭാഗമായാണ് ഏകജാലക സംവിധാനം. ദിവാന് ഓഫ് റോയല്‍ കോര്‍ട്ടിനാണ് ‘എന്‍ഹാന്‍സ് ആപ്ലിക്കന്റ് സര്‍വിസസ് ഫോര്‍ ഓള് ടൂറിസം റിലേറ്റഡ് പ്രോജക്ട്സ്’ എന്ന പേരിലുള്ള പുതിയ ഏകജാലക സംവിധാനത്തിന്റെ പ്രവര്‍ത്തന മേല്‍നോട്ടം.
ധന വിനിമയത്തിന് നൂതന സംവിധാനമൊരുക്കി ആഗോള പണമിടപാട് സ്ഥാപനമായ ഒമാന്‍ യുഎഇ എക്സ്ചേഞ്ച്. നവീനവും ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ വഴി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പുതിയ സ്വയം സേവന കിയോസ്ക് സംവിധാനമാന് ഒമാന്‍ യുഎഇ എക്സ്ചേഞ്ച് ഒരുക്കിയിരിക്കുന്നത്.