
മസ്കത്ത്: സുഹാറില്‍ ശീതീകരിച്ച ടാക്സി കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. 35,000 റിയാല്‍ ചെലവില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ലോഞ്ചുകളടക്കമുള്ള കാത്തിരിപ്പ് കേന്ദ്രം സുഹാര്‍ നഗരസഭയാണ് നിര്‍മിച്ചിരിക്കുന്നത്. സുഹാര്‍ ബ്രിഡ്ജിന് സമീപമാണ് കാത്തിരിപ്പ് കേന്ദ്രം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഓരോ ലോഞ്ചുകളിലും ഒരേ സമയം 80 യാത്രക്കാരെ വരെ ഉല്‍ക്കൊള്ളാന്‍ സാധിക്കും. ലോഞ്ചുകളുടെ ഡോറുകളും കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുന്‍വശവും ഗ്ലാസ് ഉപയോഗിച്ചാണ് നിര്‍മിച്ചത്. ടാക്സി വാഹനങ്ങള്‍ വരുന്നത് എളുപ്പത്തില്‍ കാണുന്നതിന് ഇത് ഗുണം ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.