ഒമാനില്‍ പുകയില ഉല്പന്നങ്ങള്, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങള്‍, ഊര്‍ജ്ജ പാനീയങ്ങള്‍ എന്നിവക്ക് പ്രത്യേക നികുതി ചുമത്തുമെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. ജൂണ്‍ 15 മുതല്‍ പ്രത്യേക നികുതി ചുമത്തുന്നത്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ പൊതുധാരണ പ്രകാരമാണ് നികുതി നടപ്പിലാക്കുന്നത്.