അന്താരാഷ്ട്ര ടെലികോം യൂനിയന്‍ തയാറാക്കിയ സൂചികയില്‍ ആഗോളതലത്തില്‍ 868 പോയന്റോടെ ഒമാന്‍ 16ാം സ്ഥാനമാണുള്ളത്. ഗള്‍ഫ് മേഖലയില്‍ സൗദി മാത്രമാണ് ഒമാന്‍ മുന്നിലുള്ളത്. സൂചികയില്‍ അമ്പതാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ബ്രിട്ടന് ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ മാലദ്വീപാണ് അവസാന സ്ഥാനത്ത്.
മസ്കത്തില് വാരാന്ത്യം ഉള്‍പ്പെടെയുള്ള പൊതു അവധി ദിവസങ്ങളില്‍ കെട്ടിട നിര്‍മാണ ജോലികളും അറ്റകുറ്റപ്പണികളും നിരോധിച്ചു. രാത്രികാലങ്ങളിലെ നിയന്ത്രണങ്ങള്‍ക്കു പുറമെയാണിത്. പ്രത്യേക സാഹചര്യങ്ങളിലെ നിര്‍മാണജോലികള്‍ക്ക് നഗരസഭയില്‍ നിന്ന് അനുമതി നേടണം.
ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ഏപ്രില്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കോഴിക്കോട്, ബംഗളുരു, മുംബൈ, ഹൈദരാബാദ്, ഗോവ എന്നീ ഇന്ത്യന്‍ സര്‍വീസുകള്‍ക്ക് പുറമെ സലാല, ദുബായ്, റിയാദ്, ബഹ്റൈന്‍, ദോഹ, അമ്മാന്, കറാച്ചി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
24 മണിക്കൂറിനുള്ളില്‍ വിദേശ തൊഴിലാളികളുടെ വിസാ പെര്‍മിറ്റ് ലഭിക്കുന്നതടക്കം ആനുകൂല്ല്യങ്ങള്‍ ലഭ്യമാകുന്ന പുതിയ പദ്ധതി ‘അല്‍ മജീദ വര്‍ക്ക് എന്വയേണ്മെന്റ് മെഷര്‍ കാര്‍ഡ്’ എന്നാണ് അറിയപ്പെടുക. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ തന്‍ഫീദിന്റെ ഭാഗമായാണ് ‘അല്‍ മജീദ വര്‍ക്ക് എന്വയേണ്മെന്റ് മെഷര്‍ കാര്‍ഡ്’ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒമാനിലെ തൊഴില്‍ വിസകളും ഈ വര്‍ഷം അവസാനത്തോടെ ഓണ്‍ലൈനാകും. നിലവില്‍ വിസിറ്റ് വിസയും സ്പോണ്സര് ആവശ്യമില്ലാത്ത വിസയും ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയും. ബാക്കി വിസകളും ഈ വര്‍ഷം അവസാനത്തോടെ ഓണ്‍ലൈനാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇ-വിസ പ്രൊജക്ട് മാനേജര്‍ അബ്ദുല്ല അല്‍ കല്‍ബാനി പറഞ്ഞു.
മാര്‍ച്ച് 30 വരെ ഒമാന്‍ എയര്‍ 92 ലേറെ സര്‍വീസുകള്‍ റദ്ദാക്കുന്നു. ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈന്‍, ബാംഗ്ലൂര്‍, മുംബൈ, ഗോവ, സലാല, റിയാദ്, ദുബൈ, ദോഹ, അമ്മാന്, കറാച്ചി എന്നിവിടങ്ങളിലേയ്ക്കുള്ള സര്‍വീസുകള്‍ ആണ് ഒമാന്‍ എയര്‍ റദ്ദാക്കിയിരിക്കുന്നത്.
ജി.സി.സി രാജ്യങ്ങള്‍ക്കുപുറമെ അറബ്, ഏഷ്യന്‍ രാഷ്ട്രങ്ങളിലേക്കുമാകും പുതിയ സര്‍വിസുകള്‍. ഇതോടെ സലാംഎയര്‍ സര്‍വിസ് നടത്തുന്ന സ്ഥലങ്ങളുടെ എണ്ണം 30 ആയി ഉയരുമെന്നും കമ്പനി സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് പറഞ്ഞു. കൂടുതല്‍ വിമാനങ്ങളും എത്തും.
ഒമാനില്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ അന്തിമരൂപം പൂര്‍ത്തിയായതായി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ഇന്‍ഷൂറന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് അഹമ്മദ് അലി അല്‍ മഅ്മരി പറഞ്ഞു.
കേരളത്തിലേക്ക് ഉള്‍പ്പെടെ 36 സര്‍വീസുകള്‍ കൂടി റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 56 സര്‍വീസുകള്‍ റദ്ദാക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പുറമെയാണ് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 36 സര്‍വീസുകള്‍ കൂടി റദ്ദാക്കുന്നത്.
ഒമാനില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 582 പ്രവാസി നഴ്സുമാര്‍ക്ക് ജോലി നഷ്ടമായതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതു-സ്വകാര്യ മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കിയതിന്റെ ഭാഗമായി പ്രവാസി നഴ്സുമാരെ ഒഴിവാക്കി ഇക്കാലയളവില്‍ ഇവര്‍ക്ക് പകരമായി 449 സ്വദേശികളെ നിയോഗിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.