
ഒമാന്‍: മാര്‍ച്ച് 30 വരെ ഒമാന്‍ എയര്‍ 92 ലേറെ സര്‍വീസുകള്‍ റദ്ദാക്കുന്നു. ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈന്‍, ബാംഗ്ലൂര്‍, മുംബൈ, ഗോവ, സലാല, റിയാദ്, ദുബൈ, ദോഹ, അമ്മാന്‍, കറാച്ചി എന്നിവിടങ്ങളിലേയ്ക്കുള്ള സര്‍വീസുകള്‍ ആണ് ഒമാന്‍ എയര്‍ റദ്ദാക്കിയിരിക്കുന്നത്.
ഇതോപ്യയില്‍ ബോയിങ് 737 മാക്സ് എട്ട് വിമാനം തകര്‍ന്ന് വീണ് 157 പേര്‍ മരിച്ച സാഹചര്യത്തിലാണ് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഒമാന്‍ എയറിന്റെ ഈ തീരുമാനം. മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാര്‍ക്ക് ഇതര മാര്‍ഗം കമ്പനി അധികൃതര്‍ ഒരുക്കി കഴിഞ്ഞു. ഇതിനായി ഒമാന്‍ എയര്‍ വിമാന കമ്പനിയുടെ കോള്‍ സെന്ററുമായി ബന്ധപെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.