വെള്ളിയാഴ്ച ഉച്ചക്ക് 2.10ന് മസ്കത്തില് നിന്ന് പുറപ്പെടുന്ന സര്‍വീസും രാത്രി 7.45ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന സര്‍വീസുമാണ് ഒമാന്‍ എയര്‍ റദ്ദാക്കിയിരിക്കുന്നത്. ദിവസവും മൂന്ന് സര്‍വീസുകളാണ് കോഴിക്കോട് സെക്ടറിലേക്കുള്ളത്. മറ്റു സര്‍വീസുകള്‍ക്ക് മാറ്റമുണ്ടാക്കില്ല.
ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നികുതി വര്‍ധിപ്പിക്കാനൊരുങ്ങി ഒമാന്‍. നിയമം നടപ്പാക്കിയതായുള്ള സുല്‍ത്താന്റെ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങി. 90 ദിവസത്തിന് ശേഷം ജൂണ്‍ പകുതി മുതല്‍ നിയമം നിലവില്‍ വരും.
നിയമപ്രകാരമുള്ള തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടരുത്. അനധികൃതമായി തൊഴിലെടുക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും വീഡിയോയില്‍ പറയുന്നു. ലേബര്‍ കാര്‍ഡ്, തര്‍ക്ക പരിഹാരം, പ്രതിമാസ വേതനത്തിനുള്ള അവകാശം, അധിക സമയ ജോലിക്കുള്ള നിരക്കുകള്‍ തുടങ്ങിയ വിഷയങ്ങളും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സ്ഥലങ്ങളും, മെച്ചപെട്ട താമസ സൗകര്യങ്ങളും നല്‍കേണ്ടത് തൊഴില്‍ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. മതിയായ സുരക്ഷയും മറ്റു സൗകര്യങ്ങളും ലഭ്യമാകാത്ത പക്ഷം മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ പരാതി നല്കുവാന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് സലാല വിമാനത്താവളത്തിലെ സര്‍വീസുകള്‍ തടസപ്പെട്ടു. ആറു സര്‍വീസുകളാണ് റദ്ദാക്കിയത്. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് റണ്‍വേ അടക്കുകയായിരുന്നെന്ന് ഒമാന്‍ വിമാനത്താവള മാനേജ്മെന്റ് കമ്പനി ട്വിറ്ററില്‍ അറിയിച്ചു. ഇന്ന് അര്‍ധരാത്രി വരെയാണ് റണ്‍വേ അടച്ചത്.
അഞ്ച് മുതല്‍ എട്ടാം ക്ലാസ്സു വരെയുള്ള വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും, ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ സീനിയര്‍ വിഭാഗത്തിലുമാണ് ഉള്‍പ്പെടുക. സ്കൂള്‍ തലത്തില്‍ നടക്കുന്ന പ്രാഥമിക തല മത്സരം ഏപ്രില്‍ അഞ്ചിനും രണ്ടാമത്തേത് ഏപ്രില്‍ ആറിനും നടക്കും.
ജര്‍മ്മനിയിലെ ഗോ ഏഷ്യയുടെ അറബ് മേഖലയിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുള്ള പുരസ്കാരമാണ് ഒമാന്‍ നേടിയത്. ട്രാവല്‍, ടൂറിസം മേഖലയിലെ വിദഗ്ധരും വിവിധ മേഖലകളിലുള്ള 3000 ടൂറിസം ഉദ്യോഗസ്ഥരുമാണ് സര്‍വേയില്‍ പെങ്കടുത്തത്. ഇത് മൂന്നാം തവണയാണ് ഗോ ഏഷ്യയുടെ പുരസ്കാരം ഒമാന്‍ ലഭിക്കുന്നത്.
മൂന്നു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന മേളയില്‍ കാല് ലക്ഷത്തോളം സന്ദര്‍ശകര്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മാര്‍ച്ച് ഒന്‍പതിന് മേള അവസാനിക്കും. പ്രാദേശിക ചെറുകിട സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടുകൂടി, സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് മേള ഒരുക്കിയിരിക്കുന്നത്.
151 രാജ്യങ്ങളുള്ള സൂചികയില്‍ കാനഡയാണ് ഒന്നാം സ്ഥാനത്ത്. ആദ്യ 25 സ്ഥാനങ്ങളില്‍ ഒമാന്‍ പുറമെ ഇടം പിടിച്ച അറബ് രാജ്യം ബഹറൈനാണ്. നിക്ഷേപക സ്ഥാപനമായ ലെറ്റര്‍ വണ്‍ തയ്യാറാക്കിയ ഗ്ലോബല്‍ വെല്‍നെസ് സൂചികയിലാണ് ഒമാന്‍ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചത്.
പാചകം ചെയ്യാന്‍ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ ഓവനില്‍ വെച്ച് ചൂടാക്കുകയോ ചെയരുത്. ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനാലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.