
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 582 പ്രവാസി നഴ്സുമാര്‍ക്ക് ജോലി നഷ്ടമായതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതു-സ്വകാര്യ മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കിയതിന്റെ ഭാഗമായി പ്രവാസി നഴ്സുമാരെ ഒഴിവാക്കി ഇക്കാലയളവില്‍ ഇവര്‍ക്ക് പകരമായി 449 സ്വദേശികളെ നിയോഗിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.
2017 ഡിസംബറില്‍ 5531 വിദേശി നഴ്സുമാരെയാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം നിയമിച്ചത്. എന്നാല്‍ 2015ല്‍ ഇത് 6113 ആയിരുന്നു. വിദേശികളുടെ എണ്ണം ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് വരവെ ഇക്കാലയളവില്‍ സ്വദേശി നഴ്സുമാരുടെ എണ്ണം 8562ല്‍ നിന്ന് 8877ലേക്ക് വര്‍ദ്ധിപ്പിച്ചു. സ്വദേശിവത്കരണം 62 ശതമാനമായി വര്‍ദ്ധിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.