മൊത്തം നാലു ദശലക്ഷം റിയാല്‍ മൂല്യം വരുന്ന പദ്ധതി അഞ്ച് ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളിലായാണ് നിര്‍മാണം പുരോഗമിക്കുന്നത്. നിലവിലെ ഒമാന്‍ നിയമപ്രകാരം ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളിലാണ് വിദേശ പൗരന്മാര്ക്ക് വീടുകള്‍ വാങ്ങാന്‍ നിയമം അനുവദിക്കുന്നുള്ളൂ.
ലോകത്തിലെ പ്രമുഖരായ 20 ട്രാവല്‍ ബ്ലോഗര്‍മാര്‍, ലോണ്‍ലി പ്ലാനറ്റ്, സ്യൂട്ട് കേസ് തുടങ്ങി പ്രമുഖ യാത്രാമാസികകളുടെ എഡിറ്റര്‍മാര്‍, എഴുത്തുകാര്‍ എന്നിവരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വരൂപിച്ച ശേഷമാണ് ബ്രിട്ടീഷ് ഇന്‍സൈഡര്‍ പട്ടിക തയാറാക്കിയത്. പട്ടികയില്‍ 58ാം സ്ഥാനത്താണ് ഒമാന്‍.
ഈമാസം 31 വരെ ഇരുവശത്തേക്കുമുള്ള സര്‍വിസുകളില്‍ പരിമിതമായ സീറ്റുകളില്‍ സൗജന്യ യാത്രയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുസന്ദം പ്രവിശ്യയില്‍ ഉള്ളവര്‍ക്ക് പ്രത്യേക നിരക്കാകും ഉണ്ടാവുക. മൂന്നു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ടിക്കറ്റും മൂന്നിനും പന്ത്രണ്ടിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ലഭിക്കും.
കണ്ണൂര്‍ പറശിനിക്കടവ് സ്വദേശി അമ്പുകുഞ്ഞിന്റെ ഹോട്ടല്‍ പൂര്‍ണമായും കത്തിനശിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ സ്റ്റോറും പൂര്‍ണമായും കത്തി. മറ്റു രണ്ട് കടകളും പാകിസ്താന് സ്വദേശികളുടേതാണ്. ആയിരക്കണക്കിന് റിയാലിന്റെ നഷ്ടം കണക്കാക്കുന്നു.
ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള അനുമതിയില്ലാതെ പണം വാങ്ങി വസ്തു ഇടപാടുകള്‍ക്ക് മധ്യസ്ഥത നില്‍ക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കുന്നതാണ്. ഇവര്‍ക്ക് ആറു മാസം വരെ തടവും മൂവായിരം റിയാല്‍ വരെ പിഴയും ശിക്ഷയായി ലഭിക്കും. വിദേശികള്‍ക്കും ഇത് ബാധകമാണ്.
പുതിയ സേവനം ഈ മാസം ഒന്നുമുതല്‍ നിലവില്‍വന്നു. ഇത് പ്രകാരം യാത്രക്കാര്‍ക്ക് ‘പ്രിയോറിറ്റി അഡ്വാന്റേജ്’ കൗണ്ടറില്‍ ചെക്ക് ഇന്‍ ചെയ്യാനും യാത്ര അവസാനിക്കുന്ന സമയത്തുതന്നെ ലഗേജ് ലഭ്യമാക്കുകയും ചെയ്യാം. ജെറ്റ് എയര്‍വേസ് വെബ്സൈറ്റ്, മൊബൈല്‍ ആപ് വഴി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ അധികസേവനം ലഭിക്കുക.
തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ്കുമാറാണ് മരിച്ച മലയാളി. കാറില്‍ ഒപ്പമുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയും പാകിസ്താനിയുമാണ് മരിച്ച മറ്റുള്ളവര്‍. തിങ്കളാഴ്ച പുലര്‍ച്ചെ കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് അയക്കൂറ (കിങ് ഫിഷ്) ഇനത്തില്‍പ്പെട്ട കന്‍ആദ് മീന്‍ പിടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 15 വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ എല്ലാ തൊഴില്‍ ഉടമകളും ഇത് നടപ്പാക്കണമെന്നും ഒമാന്‍ ചേംബര്‍ ആവശ്യപ്പെട്ടു.
ഈ അരുവി നീന്താന്‍ അനുയോജ്യമായ വിധത്തിലുള്ളതല്ലെന്നതിനാല് വര്‍ധിച്ച അപകടസാധ്യത കണക്കിലെടുത്താണ് നിരോധനമേര്‍പ്പെടുത്തിയത്. സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം ഖരീഫ് സീസണില്‍ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് സിവില്‍ ഡിഫന്‍സും റോയല്‍ ഒമാന്‍ പൊലീസും ചേര്‍ന്ന് അടച്ചിരുന്നു.