www.koh-pp.com എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തശേഷം യൂസര്‍ നെയിമും പാസ്വേഡും നല്‍കുകയാണ് വേണ്ടത്. തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ പിന്തുടര്ന്നാല് പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി ലഭ്യമാകും.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സ്പെഷാലിറ്റി ആശുപത്രികളിലും ട്രീറ്റ്മന്റെ് കേന്ദ്രങ്ങളിലും ചികിത്സ ലഭ്യമാക്കാന്‍ മെഡിക്കല്‍ വിസ അനിവാര്യമാണ്. അല്ലാത്ത പക്ഷം ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകാം.
ജീവനക്കാരുടെ സമരത്തെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്. സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ദോഹ വഴി ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ടിക്കറ്റ് ബുക്ക്ചെയ്ത് നല്‍കുന്നുണ്ട്. അതേസമയം ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ താല്പര്യമില്ലാത്തവര്ക്ക് ടിക്കറ്റ് തുക മുഴുവനായും തിരികെ നല്‍കും.
20,000 റിയാലിന്റെ ഭാഗ്യസമ്മാനത്തിന് അര്ഹനായിട്ടുണ്ടെന്ന വ്യാജ സന്ദേശമാണ് വ്യാപകമായി ഒമാന്ടെലിന്റെ പേരില്‍ ഉപഭോക്താക്കളുടെ മൊബൈലുകളിലെത്തുന്നത്. ഉരീദു ടെലികോം കമ്പനിയുമായി സഹകരിച്ച് ഒമാന്‍ടെല്‍ നടത്തുന്ന പ്രമോഷന് പരിപാടിയില്‍ 20,000 റിയാല്‍ സമ്മാനത്തിന് അര്ഹനായിട്ടുണ്ടെന്ന തരത്തിലുള്ളതാണ് സന്ദേശം.
നാഷനല്‍ ഫ്യുവല്‍ സബ്സിഡി സിസ്റ്റം എന്ന് ചുവപ്പും പച്ചയും അക്ഷരങ്ങളില്‍ എഴുതിയ കാര്‍ഡുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫ്യുവല്‍ സബ്സിഡി കാര്‍ഡ് എന്ന് കറുത്ത അക്ഷരത്തിലും എഴുതിയിട്ടുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് ഉടന്‍ ഈ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള പ്രചരണം.
ജിസിസി നഗരങ്ങളില്‍ 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. അതേസമയം മസ്കത്ത് അടക്കം ഒമാന്റെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി 35 ഡിഗ്രിയില്‍ താഴെ ചൂടാണ് അനുഭവപ്പെടുന്നത്. ഇബ്രി, റുസ്താഖ് തുടങ്ങിയ ഉള്‍പ്രദേശങ്ങളിലാണ് താരതമ്യേന ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത്.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് പ്രധാന റോഡില്‍ നിന്ന് അല്പം മാറിയുള്ള കുന്നിലേക്ക് ഇടിച്ചു നിര്‍ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസ് ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. കണ്ണൂര്‍ സ്വദേശിക്ക് അപകടത്തില്‍ തലയ്ക്ക് സാരമായ പരിക്കുണ്ട്.
ഏഴാഴ്ച പിന്നിടുമ്പോഴത്തെ കണക്കനുസരിച്ച് നാലു ലക്ഷത്തി മുപ്പതിനായിരം പേര് ഖരീഫ് ആസ്വദിക്കാന്‍ എത്തി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 8.7 ശതമാനം അധിക സഞ്ചാരികളാണ് എത്തിയത്. റോഡുകളെല്ലാം സഞ്ചാരികളുടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഗതാഗത നിയമങ്ങളിലോ ശിക്ഷാ നടപടികളിലോ പരിഷ്കരണം വരുത്തിയിട്ടില്ലെന്ന് പോലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. പത്ത് റിയാല്‍ പിഴ ഈടാക്കുന്ന നിയമലംഘനങ്ങള്‍ക്ക് പരിഷ്കരിച്ച നിരക്ക് പ്രകാരം 20 റിയാല്‍ നല്കണമെന്നതടക്കമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഒരു എന്‍ജിനീയറിംഗ് കമ്പനിയ്ക്കെതിരെയാണ് ജീവനക്കാര്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. ഏപ്രില്‍ മാസം മുതല്‍ ശമ്പളം ലഭിക്കാതെയാണ് ജോലി ചെയ്യുന്നതെന്ന് 900ത്തോളം വരുന്ന തൊഴിലാളികള്‍ പറഞ്ഞു.