എയര്‍ ഇന്ത്യ എക്സ്പ്രസും ഒമാന്‍ എയറും ജെറ്റ് എയര്‍വെയ്സുമാണ് ഒരു വര്‍ഷത്തോളം നീണ്ടു നില്ക്കുന്ന ആനുകൂല്യ കാലാവധിയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ടിക്കറ്റ് എടുക്കുന്നതിന് മൂന്നു ദിവസം മാത്രമാണ് സമയം അനുവദിച്ചിട്ടുള്ളത്.
രാജ്യത്ത് റോഡപകടനിരക്കുകള്‍ കുറഞ്ഞുവന്നിട്ടുള്ളതായും അതിനിടയില്‍ തെറ്റായ ഡ്രൈവിങ് പ്രവണതകള്‍ വര്‍ധിച്ചുവരുന്നത് അനുവദിക്കാനാകില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
ലേണിംഗ് ആന്റ് ഡെവലപ്മെന്റ് സെന്ററുകളില്‍ വരുന്ന ആറുമാസത്തേക്ക് വിദേശികള്‍ തൊഴിലെടുക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലേക്ക് ഇക്കാലയളവില്‍ പുതിയ വിസ അനുവദിക്കുകയുമില്ല. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി.
മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. 2014ല്‍ ഒരുകൂട്ടം യുവ സ്വദേശി സാങ്കേതിക വിദഗ്ധര്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷന്‍ മുഖേന നൂറോളം ഡ്രൈവര്‍മാര്‍ തൊഴിലെടുക്കുന്നുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു.
മസ്കത്തില് നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 30 റിയാലാണ് നിരക്ക്. മസ്കത്തില് നിന്ന് മംഗലാപുരത്തേക്കും സലാലയില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 40 റിയാലിനും ടിക്കറ്റുകള്‍ ലഭ്യമാകും.
മവേലയില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയുടെ അഞ്ഞൂറിലധികം റിയാലാണ് സംഘം തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് കാള്‍ വന്നത്.
തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കാലതാമസം നേരിടുന്നത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുന്ന രീതിയാണ് അധികൃതര്‍ ലക്ഷ്യം വെക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് തര്‍ക്കങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന് പരിശീലനം നല്‍കും.
ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റിനുള്ള യോഗ്യത വിലയിരുത്തുന്ന ബ്യൂറോ വെരിറ്റാസില്നിന്ന് സ്കൂള്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പഠന മികവിനൊപ്പം നിര്‍ദിഷ്ട മാനേജ്മന്റെ് സംവിധാനങ്ങളും നടപ്പില്‍വരുത്തിയതിനെ തുടര്‍ന്നാണ് സ്കൂളിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
അധികൃതര്‍ നല്കുന്ന പെട്ടിയിലേക്ക് സാധനങ്ങള്‍ മാറ്റി പാക്ക് ചെയ്ത ശേഷമാണ് യാത്ര തുടരാന്‍ സാധിക്കുക. ഒരാഴ്ചയോളം പെട്ടികള്‍ സൗജന്യമായി അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്ത മാസം ഒന്നു മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.
ആഴ്ചയില്‍ ഇരുവശത്തേക്കുമായി നാലു സര്‍വിസുകള്‍ വീതമാണ് ഉണ്ടാവുക. മസ്കത്തില് നിന്ന് ഞായര്‍, വ്യാഴം ദിവസങ്ങളിലും ഖസബില്‍നിന്ന് ശനി, ചൊവ്വ ദിവസങ്ങളിലുമാണ് സര്‍വിസ്.