Currency

മസ്‌കത്തില്‍ കന്‍ആദ് മീന്‍ പിടിക്കുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനം

സ്വന്തം ലേഖകന്‍Monday, August 21, 2017 7:59 am

ദോഹ: രാജ്യത്ത് കന്‍ആദ് മീന്‍ പിടിക്കുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. നഗരസഭ പരിസ്ഥിതി മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് അയക്കൂറ (കിങ് ഫിഷ്) ഇനത്തില്‍പ്പെട്ട കന്‍ആദ് മീന്‍ പിടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ 15 വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ കന്‍ആദ് മീന്‍ കച്ചവടം നടത്താനും അനുമതിയില്ല. നിരോധിത കാലയളവില്‍ മീന്‍പിടുത്തം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മന്ത്രാലയം ശക്തമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. അതേസമയം വല ഉപയോഗിച്ച് അയക്കൂറ പിടിക്കുന്നതിന് മാത്രമല്ല മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 വരെ മൊത്തം ട്രോളിങ് നിരോധനവും ഏര്‍പ്പെടുത്താറുണ്ട്.

നിരോധന കാലത്ത് മൂന്ന് തവണയില്‍ കൂടുതല്‍ കടലില്‍ പോകാന്‍ മീന്‍പിടിത്ത ബോട്ടുകള്‍ക്കും അനുമതിയില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x