ഈമാസം 31 വരെ ഇരുവശത്തേക്കുമുള്ള സര്‍വിസുകളില്‍ പരിമിതമായ സീറ്റുകളില്‍ സൗജന്യ യാത്രയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുസന്ദം പ്രവിശ്യയില്‍ ഉള്ളവര്‍ക്ക് പ്രത്യേക നിരക്കാകും ഉണ്ടാവുക. മൂന്നു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ടിക്കറ്റും മൂന്നിനും പന്ത്രണ്ടിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ലഭിക്കും.
മസ്‌കത്ത്: മുവാസലാത്ത് ആരംഭിക്കുന്ന മസ്‌കത്ത്- ഷിനാസ്- ഖസബ് സര്‍വീസിന് ഇന്ന് തുടക്കം. നാഷനല്‍ ഫെറീസ് കമ്പനിയുമായി സഹകരിച്ചാണ് മുവാസലാത്ത് സര്‍വീസ് ആരംഭിക്കുന്നത്. കരയെയും കടലിനെയും ബന്ധപ്പിച്ചുള്ള ഒമാനിലെ ആദ്യ സര്‍വിസാണിത്. ഷിനാസ് വരെ ബസും അവിടെനിന്ന് ഖസബിലേക്ക് ഫെറിയുമാണ് സര്‍വിസ് നടത്തുക.
ഈമാസം 31 വരെ ഇരുവശത്തേക്കുമുള്ള സര്‍വിസുകളില്‍ പരിമിതമായ സീറ്റുകളില്‍ സൗജന്യ യാത്രയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വിസ് ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ യാത്ര. മുസന്ദം പ്രവിശ്യയില്‍ ഉള്ളവര്‍ക്ക് പ്രത്യേക നിരക്കാകും ഉണ്ടാവുക. മൂന്നു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ടിക്കറ്റും മൂന്നിനും പന്ത്രണ്ടിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ലഭിക്കും.
190 യാത്രക്കാരെയും 40 വാഹനങ്ങളെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഹോര്‍മുസ് ഷിപ്പായിരിക്കും ഷിനാസില്‍ നിന്ന് ഖസബിലേക്കുള്ള യാത്രയ്ക്ക് ഉപയോഗിക്കുക. മുവാസലാത്തിന്റെ അസൈബ, ബുര്‍ജ് അല്‍ സഹ്‌വ, മബേല, സൊഹാര്‍ ഓഫിസുകളിലും കാള്‍ സന്റെര്‍ മുഖേനയും നാഷനല്‍ ഫെറീസ് കമ്പനി ബുക്കിങ് ഓഫിസുകളിലും ഈ സര്‍വിസിന്റെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പുവരെ ബുക്കിങ് സൗകര്യം ലഭ്യമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.