ഡള്ള ഡ്രൈവിങ് അക്കാദമിയിലാണ് ഇതിനായുള്ള വാഹനവ്യൂഹം പുറത്തിറക്കിയത്. പരീക്ഷാമുറിയില്‍ പോകാതെ തന്നെ കാറിനുള്ളില്‍ പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ള ഐപാഡ് സേവനവും പുറത്തിറക്കിയിട്ടുണ്ട്. ഏത് സ്ഥലത്ത് നിന്നും പരീക്ഷയില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് ഇതിലൂടെ ലഭിക്കുന്നത്.
കൂടുതല്‍ തൊഴില്‍ വിഭാഗങ്ങളെ കൂടി ഡ്രൈവിംഗ് ലൈസന്‍സ് നല്കുന്നതില് നിന്ന് താത്കാലികമായി ഒഴിവാക്കാനാണ് തീരുമാനം. രാജ്യത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്.
സര്‍ക്കാരിന്റെ സേവനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരേ നമ്പരില്‍നിന്നു ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കോള്‍ സെന്റര്‍ സേവനം സജ്ജമാക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് കോള്‍ സെന്റര്‍.
15.5 കോടി റിയാല്‍ ചെലവിട്ടാണു പവര്‍സ്റ്റേഷനും പാര്‍ക്കിങ് കേന്ദ്രവും നിര്‍മിച്ചത്. ആധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തിയാണ് പവര്സ്റ്റേഷന് പുതുക്കി നിര്‍മിച്ചത്. ആറുനിലകളിലായുള്ള പാര്‍ക്കിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 270 വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാം.
അപകട രഹിത തൊഴില്‍ സംസ്കാരം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഖത്തര്‍ ഗ്യാസ് ലോക നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും മുന്കരുതലുമാണു പിന്തുടരുന്നത്. 1984ല്‍ രൂപീകരിച്ച ഖത്തര്‍ ഗ്യാസ് ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഉല്പാദക കമ്പനിയാണ്.
ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍നിന്ന് ഖത്തറിലേക്ക് വിസയില്ലാതെ വരുന്നതിന് തടസങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ വീണ്ടും വ്യക്തമാക്കി. ആറുമാസം കാലാവധിയുള്ള പാസ്പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റുമല്ലാതെ മറ്റു നിബന്ധനകളൊന്നും ഇക്കാര്യത്തിലില്ലെന്നും ഹസന് അല്‍ ഇബ്രാഹിം അറിയിച്ചു.
തൊഴില്‍ കരാറിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ തൊഴിലുടമയെ അറിയിച്ചശേഷം പ്രവാസിക്ക് അന്തിമമായി രാജ്യത്തിനു പുറത്തു പോകാം. എക്സ്പാട്രിയേറ്റ്സ് എക്സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
തൊഴില്‍ത്തര്‍ക്കങ്ങള്‍ പരിഹരിക്കാനായി കമ്മിറ്റി രൂപവത്കരിക്കുക, തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കം തൊഴില്‍ത്തര്‍ക്ക പരിഹാര കമ്മിറ്റിക്ക് കൈമാറാന്‍ ബന്ധപ്പെട്ട മാനേജ്മെന്റ് പാലിക്കേണ്ട വ്യവസ്ഥകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് കരടുതീരുമാനം.
ഖത്തറിന്റെ അഭിമാന പദ്ധതിയായ ‘വിഷന്‍ 2030’ന്റെ ഭാഗമായി രാജ്യത്തിന്റെ ടുറിസം മേഖലയില്‍ സമൂല പരിഷ്കരണങ്ങളാണ് കൊണ്ടുവരുന്നത്. നിലവിലുള്ള ഖത്തര്‍ ടൂറിസം അതോറിറ്റി പരിഷ്കരിച്ച് ദേശീയ ടൂറിസം കൗണ്‍സിലാക്കി മാറ്റും.
ബോയിങ് 7478 ന്റെ രണ്ട് ചരക്കുവിമാനങ്ങളും നാല് 777 300 ഇ.ആര് യാത്രാവിമാനങ്ങളുമാണ് വാങ്ങുന്നത്. ആകെ 216 കോടി ഡോളറിന്റെ ഇടപാടാണിത്. ആദ്യ ചരക്കുവിമാനം ബോയിങ് – ഖത്തര്‍ എയര്‍വെയ്സിന് കൈമാറി.