സര്‍ക്കാരിന്റെ സേവനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരേ നമ്പരില്‍നിന്നു ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കോള്‍ സെന്റര്‍ സേവനം സജ്ജമാക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് കോള്‍ സെന്റര്‍.
ദോഹ: ഖത്തര്‍ സര്‍ക്കാരിന്റെ ഏകീകൃത കോള്‍ സെന്റര്‍ നമ്പരായ 109 ന്റെ സേവനങ്ങള്‍ കൂടുതല്‍ മന്ത്രാലയങ്ങളിലേക്കു ഉള്‍പ്പെടുത്തുന്നു. സര്‍ക്കാരിന്റെ സേവനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരേ നമ്പരില്‍നിന്നു ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കോള്‍ സെന്റര്‍ സേവനം സജ്ജമാക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് കോള്‍ സെന്റര്‍.
സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ എല്ലാ സംശയങ്ങളും ഈ കോള്‍ സെന്റര്‍ മുഖേന വിവരം തേടാവുന്നതാണ്. നീതിന്യായ മന്ത്രാലയവുമായി ബന്ധപ്പെട്ട സേവനങ്ങളും ഇപ്പോള്‍ 109 കോള്‍ സെന്ററില്‍ നിന്നു ലഭിക്കും. നേരത്തേ വിദ്യാഭ്യാസ മന്ത്രാലയവും ഇതിന്റെ ഭാഗമായിരുന്നു.
ഏകീകൃത കോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയമാണ്. ടെലിഫോണ്‍ കോളുകള്‍, ഫാക്‌സുകള്‍, എസ്എംഎസുകള്‍, ഇ മെയിലുകള്‍, മറ്റ് ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ വഴിയെല്ലാം ഏകീകൃത കോള്‍ സെന്ററില്‍നിന്നു സംശയ ദൂരീകരണം നടത്താവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.