Currency

കഹ്റാമ പുതുക്കി നിര്‍മിച്ച പവര്‍സ്റ്റേഷനും പാര്‍ക്കിങ് സംവിധാനവും തുറന്നു

സ്വന്തം ലേഖകന്‍Wednesday, October 4, 2017 7:41 am

15.5 കോടി റിയാല്‍ ചെലവിട്ടാണു പവര്‍സ്റ്റേഷനും പാര്‍ക്കിങ് കേന്ദ്രവും നിര്‍മിച്ചത്. ആധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തിയാണ് പവര്‍സ്റ്റേഷന്‍ പുതുക്കി നിര്‍മിച്ചത്. ആറുനിലകളിലായുള്ള പാര്‍ക്കിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 270 വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാം.

ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്റാമ) നിര്‍മിച്ച പവര്‍ സ്റ്റേഷനും പാര്‍ക്കിങ് കേന്ദ്രവും ഉദ്ഘാടനം ചെയ്തു. ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റിലാണ് ഇവ നിര്‍മിച്ചിട്ടുള്ളത്. 15.5 കോടി റിയാല്‍ ചെലവിട്ടാണു പവര്‍സ്റ്റേഷനും പാര്‍ക്കിങ് കേന്ദ്രവും നിര്‍മിച്ചത്. മിഷൈരിബിലേയും സമീപപ്രദേശങ്ങളിലേയും വ്യാപാരസ്ഥാപനങ്ങളിലേക്കു വൈദ്യുതി വിതരണം ചെയ്യുന്നത് ഇവിടെനിന്നാണ്. ആധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തിയാണ് പവര്‍സ്റ്റേഷന്‍ പുതുക്കി നിര്‍മിച്ചത്.

ആറുനിലകളിലായുള്ള പാര്‍ക്കിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 270 വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാം. രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണു ബഹുനില പാര്‍ക്കിങ് കേന്ദ്രത്തിന്റെ നിര്‍മാണം. ഒഴിവുള്ള പാര്‍ക്കിങ് സ്ലോട്ടുകളുടെ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡുകള്‍ ഓരോ നിലയിലുമുണ്ട്. തുടക്കത്തില്‍ പാര്‍ക്കിങ് സൗജന്യമാണെങ്കിലും പിന്നീട് നടത്തിപ്പുചെലവ് ഈടാക്കാനാവും വിധം ചെറിയ ഫീസ് ഈടാക്കും.

നിലവിലുള്ള 60 പവര്‍സ്റ്റേഷനുകള്‍ പുതുക്കിനിര്‍മിക്കാന്‍ 700 കോടി റിയാലിന്റെ പദ്ധതിയാണു കഹ്റാമ നടപ്പാക്കിവരുന്നത്. ഗ്രാന്‍ഡ് ഹമദിന്റെ അതേ മാതൃകയിലാണ് ഇവയെല്ലാം നിര്‍മിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x