ഡള്ള ഡ്രൈവിങ് അക്കാദമിയിലാണ് ഇതിനായുള്ള വാഹനവ്യൂഹം പുറത്തിറക്കിയത്. പരീക്ഷാമുറിയില്‍ പോകാതെ തന്നെ കാറിനുള്ളില്‍ പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ള ഐപാഡ് സേവനവും പുറത്തിറക്കിയിട്ടുണ്ട്. ഏത് സ്ഥലത്ത് നിന്നും പരീക്ഷയില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് ഇതിലൂടെ ലഭിക്കുന്നത്.
ദോഹ: രാജ്യത്തെ അംഗപരിമിതര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്കാന് അനുമതി. ഇതിനായി പ്രത്യേകവാഹനം പുറത്തിറക്കാനും ഗതാഗത ജനറല്‍ ഡയറക്ട്രേറ്റ് തീരുമാനിച്ചു. ഡള്ള ഡ്രൈവിങ് അക്കാദമിയിലാണ് ഇതിനായുള്ള വാഹനവ്യൂഹം പുറത്തിറക്കിയത്. പരീക്ഷാമുറിയില്‍ പോകാതെ തന്നെ കാറിനുള്ളില്‍ പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ള ഐപാഡ് സേവനവും പുറത്തിറക്കിയിട്ടുണ്ട്. ഏത് സ്ഥലത്ത് നിന്നും പരീക്ഷയില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് ഇതിലൂടെ ലഭിക്കുന്നത്.
അംഗപരിമിതര്‍ക്കായി മേഖലയില്‍ ഇതാദ്യമായാണ് ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത്. വാഹനം അംഗപരിമിതര്ക്കുള്ളതാണെന്ന് തിരിച്ചറിയാനുള്ള ബോര്‍ഡും കാറിലുണ്ടാകും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തങ്ങളുടെ സ്വകാര്യകാറുകളിലും ഇത്തരം സംവിധാനങ്ങള്‍ ക്രമീകരിച്ചുകൊടുക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.