അല്‍ ദോഹ അല്‍ ജദീദ്, അല്‍ ഖ്വാസര്‍, സാമ്പത്തിക മേഖല എന്നീ സ്റ്റേഷനുകളുടെ നിര്‍മാണം വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്നു ഖത്തര്‍ റെയില്‍ അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഏതാണ് ഈ മാസം പൊതുജനങ്ങള്‍ക്കു കാണാനായി തുറക്കുകയെന്നു വ്യക്തമാക്കിയിട്ടില്ല.
അടുത്ത രണ്ട് വര്‍ഷത്തേക്ക് വാടകയിനത്തില്‍ വര്‍ധനവില്ലാത്ത പ്രഖ്യാപനമാണ് ഉണ്ടായത്. സ്വദേശി ഉല്പന്നങ്ങളെ പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 30 ശതമാനം മുതല്‍ 100 ശതമാനം വരെ ഗവണ്മെന്റ് സെക്ടറില്‍ ഇത്തരം ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന നിര്‍ദ്ദേശവും എടുത്തിട്ടുണ്ട്.
ഒക്ടോബര്‍ പത്ത് മുതല്‍ പതിനാറ് വരെ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാണ് ഖത്തര്‍ എയര്‍വേയ്സിന്റെ ഫൈവ് സ്റ്റാര്‍ ഓണ്‍ബോര്‍ഡ് ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് കാബിന് സേവനം അന്‍പത് ശതമാനം ഇളവോടെ ലഭ്യമാകുന്നത്. 2018 മേയ് 31 വരെ യാത്ര ചെയ്യുന്നതിന് ഈ ടിക്കറ്റുകള്‍ ഉപയോഗിക്കാം.
ചരക്കുമായുള്ള ആദ്യ ഷിപ്മെന്റ് ഇന്നലെ അയച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്ത്യയുമായുള്ള സൗഹൃദം തുടരാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഹസ്സാദ് ഫുഡ് സിഇഒ മുഹമ്മദ് ബദ്ര് അല്‍ സദ പറഞ്ഞു.
ജങ്ഷന് സിഗ്നലുകളിലെ മഞ്ഞക്കോളങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ 500 റിയാല്‍ പിഴ അടക്കണം. കൂടാതെ മൂന്ന് പോയിന്റുകള്‍ പിഴയായി രേഖപ്പെടുത്തുകയും ചെയ്യുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്കി.
അടുത്ത രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ (2018, 2019) രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ പ്രവര്‍ത്തനാനുമതി നേടുന്ന സംരംഭകരെ വാടകയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായശാലകള്‍ക്ക് വാടക അടയ്ക്കുന്നതിന് ഒരു വര്‍ഷത്തെ സാവകാശവും നല്‍കും.
ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രം 47% അപേക്ഷകളാണ് അധികം ലഭിച്ചത്. കഴിഞ്ഞ പത്താഴ്ചയ്ക്കിടയില് ലീന്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിലേക്ക് (എല്‍എസ്പി) നൂറു സംരംഭങ്ങളാണു തിരഞ്ഞെടുക്കപ്പെട്ടതെന്നും ഇതു സര്‍വകാല റെക്കോര്‍ഡ് ആണെന്നും ക്യുബിഐസി ചെയര്മാന് ചൂണ്ടിക്കാട്ടി.
ഒനെയ്സ, അല്‍ ദായേന് സര്‍വീസസ് കോംപ്ലക്സിലാണ് ഓഫീസുകള്‍ തുറന്നത്. കൂടാതെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ കൂടുതല്‍ ഡോക്യുമെന്റേഷന് ഓഫിസുകള്‍ തുറക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കിവരികയാണ്.
ഉന്നത, ഇടത്തരം തസ്തികകളിലാണ് സ്വദേശികളെ നിയമിക്കുന്നത്. അക്കാദമിക്, ഭരണനിര്‍വഹണം, മെറ്റീരിയല്‍ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിലാണ് പ്രധാനമായും സ്വദേശിവത്കരണം നടപ്പാക്കുന്നത്.
ഭരണനിര്‍വഹണം സുതാര്യമാക്കുക, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങളും കടമകളും അവകാശങ്ങളും കൂടുതല്‍ വ്യക്തമായി വിശദീകരിക്കുക, പ്രമോഷനുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് തുല്യാവസരം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്.