അല്‍ തുമാമയിലെ സുപ്പര്‍ സബ്സ്റ്റേഷനില്‍നിന്നും റാസ് അബു ഫോണ്ടാസിലെ വൈദ്യുത നിലയത്തില്‍നിന്നും ഈ സബ്സ്റ്റേഷനിലേക്കു വൈദ്യുതിയെത്തിക്കാനാവും. 132, 33 കിലോവാട്ടുകളുടെ രണ്ടു വ്യത്യസ്ത വൈദ്യുതവിതരണ ശൃംഖലയാണ് ഈ സബ്സ്റ്റേഷനിലുള്ളത്.
നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുകള്‍ അപേക്ഷ നുഐജ മാമുറ കോംപ്ലക്സിനു സമീപമുള്ള കള്‍ച്ചറല്‍ ഫോറം ഓഫിസില്‍ സാക്ഷ്യപ്പെടുത്തി നല്‍കും. ശനിയാഴ്ചകളില്‍ രാത്രി 7.30 മുതല്‍ 8.30 വരെയാണ് സാക്ഷ്യപ്പെടുത്തി നല്‍കുന്നത്.
സൗദി സഖ്യ രാഷ്ട്രങ്ങള്‍ തുടങ്ങിവെച്ച ഉപരോധം തുടരുന്ന സാഹചര്യത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവെച്ച മധ്യസ്ഥ നിര്‍ദ്ധേശങ്ങള്‍ ഉപരോധ രാഷ്ടങ്ങള്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ സന്ദേശം യുഎന്നിനു കൈമാറിയത്.
അമേരിക്കയുടെ നിര്‍ദേശങ്ങളോട് ഖത്തര്‍ ഗുണപരമായാണ് പ്രതികരിച്ചത്. എന്നാല്‍ ഉപരോധ രാജ്യങ്ങള്‍ ഈ നിര്‍ദ്ദേശങ്ങളോട് മുഖം തിരിക്കുകയായിരുന്നുവെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനി കുറ്റപ്പെടുത്തി.
കാര്‍ഷിക ഉല്പാദനം, ക്ഷീര കൃഷി, മത്സ്യ കൃഷി, ഇറച്ചിക്ക് വേണ്ടിയുള്ള മൃഗം വളര്‍ത്തല്‍ തുടങ്ങി വിവിധ കാര്‍ഷിക മേഖലകളെ കൂട്ടിയിണക്കിയുള്ള ബഹുമുഖ പദ്ധതിയാണ് അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുള്ളത്.
ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ഘട്ടത്തില്‍ തീര്‍ഥാടകരെ വിലക്കില്ലെന്ന് വ്യക്തമാക്കിയിരുന്നതായും ഖത്തര്‍ തീര്‍ഥാടകരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. മറ്റു തീര്‍ഥാടകര്‍ക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ ഖത്തറില്‍ നിന്നുളളവര്‍ക്കും ലഭിക്കും.
അല്‍ജസീറയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലാണിത്. ഗള്‍ഫ് പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെ ബി.ഇന്‍ ഉള്‍പ്പെടെയുള്ള ഖത്തറില്‍ നിന്നുള്ള എല്ലാ ചാനലുകളും യുഎഇ ബ്ലോക്ക് ചെയ്തിരുന്നു. യുഎഇയിലെ പ്രധാന ടെലികോം സേവന ദാതാക്കളായ ഡു, ഇത്തിസലാത്ത് എന്നിവയില്‍ ബിഇന്‍ ലഭ്യമാവുന്നുണ്ടെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തു.
ഭീകരതയുടെ നിര്‍വചനം, ഭീകര പ്രവര്‍ത്തന കുറ്റകൃത്യം, ഭീകരവാദത്തെ അംഗീകരിക്കല്‍, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കല്, തുടങ്ങിയവ സംബന്ധിച്ചു വിശദീകരിക്കുന്നതാണു പുതിയ വിജ്ഞാപനം.
രാജ്യത്തിനെതിരെ മുന്‍പില്ലാത്തവിധം വിദ്വേഷപരമായ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത് മുന്‍കൂട്ടി നിശ്ചയിച്ചതാണ്. പരീക്ഷണഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോയതെന്നും അതിനെ അതിജീവിച്ചിരുക്കുന്നുവെന്നും ശൈഖ് തമിം പറഞ്ഞു. പ്രതിസന്ധിയില്‍ ഒപ്പം നിന്ന രാജ്യങ്ങളെ അദ്ദേഹം പേരെടുത്ത് പരാമര്‍ശിച്ചു.
കടലിലൂടെയുള്ള പുതിയ പാത ഖത്തറിന് വിപുലമായ സാധ്യതകളാണ് തുറക്കുന്നത്. നേരത്തെ അയല്‍ രാജ്യങ്ങളിലൂടെ എത്തിയിരുന്ന ചരക്കുകള്‍ നേരിട്ട് അതത് രാജ്യങ്ങളില്‍ നിന്ന് എത്തിക്കാന്‍ കഴിയുമെന്നത് വലിയ കുതിച്ചുചാട്ടത്തിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.