ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നടപ്പിലാക്കിയ ഇ ഗേറ്റ് സംവിധാനം വിപുലീകരിക്കാനാണ് അധികൃതര്‍ തയാറെടുക്കുങ്ങുന്നത്. ജീവനക്കാരുടെ സഹായമില്ലാതെ സ്വയം പ്രവര്‍ത്തന യന്ത്രത്തിലൂടെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇലക്ട്രോണിക് ഗേറ്റ് സംവിധാനം നടപ്പിലാക്കിയിരുന്നത്.
ഖത്തറിന്റെ വിമാനങ്ങള്‍ക്കുള്ള വ്യോമപാതകള്‍ അടഞ്ഞു തന്നെ കിടക്കുകയാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ബഹ്റൈന്‍ വ്യക്തമാക്കി. ഖത്തറിന്റെ ഉടമസ്ഥതയിലുള്ളതോ ആ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തതോ ആയ വിമാനങ്ങള്‍ക്ക് ബഹ്റൈനില്‍ പ്രവേശനം അനുവദിക്കില്ലെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
എയര്‍ ബസിന്റെ എ-350-1000 സീരീസിലുള്ള വിമാനങ്ങള്‍ ഇരട്ട എന്‍ജിനുകളുള്ളവയാണ്. ബെഡ്റൂമുകളോടു കൂടിയ ബിസിനസ് ക്ലാസാണ് ഈ വിമാനത്തിന്റെ പ്രധാന സവിശേഷത. സമ്പന്ന വിഭാഗത്തിന് ഇതിലുള്ള യാത്രയില്‍ താല്പര്യം കൂടുമെന്ന പ്രതീക്ഷയാണു ഖത്തര്‍ എയര്‍വെയ്സിനും എയര്‍ ബസിനുമുള്ളത്.
അടുത്ത വര്‍ഷമാണ് തലസ്ഥാനമായ കാന്‍ബറയിലേക്ക് ദോഹയില്‍ നിന്നും നേരിട്ടുള്ള സര്‍വിസ് ഖത്തര്‍ എയര്‍വേയ്സ് ആരംഭിക്കുന്നത്. 2017-18 വര്‍ഷങ്ങളിലായി 26 നഗരങ്ങളിലേക്കുള്ള പുതിയ സര്‍വിസുകളാണ് ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചിരുന്നത്. അടുത്തിടെ യൂറോപ്യന്‍ രാജ്യമായ മാസിഡോണിയയിലേക്ക് ദോഹയില്‍ നിന്നുള്ള സര്‍വിസ് ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയിരുന്നു.
ഈ മാസം മദ്ധ്യത്തോടെ ആരംഭിച്ച ദോഹ-കോഴിക്കോട് സെക്ടറിലെ നിരവധി സര്‍വിസുകളാണ് റദ്ദ് ചെയ്തത്. ആഗസ്റ്റില്‍ ഒന്നിടവിട്ട ദിവസങ്ങളിലെ ദോഹ-കോഴിക്കോട് സര്‍വിസുകളും തിരിച്ചുമുള്ള സര്‍വിസുകളുമാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പുകള് ഇന്‍ഡിഗോ എയര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ലഭിക്കുന്നുണ്ട്.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇതുവരെ സ്വദേശികള്‍ക്ക് അനുവദിക്കപ്പെട്ട നിരവധി ആനുകൂല്യങ്ങള്‍ വിദേശികള്‍ക്കും ലഭ്യമാകും. വിദേശികളെ വിവാഹം ചെയ്ത സ്വദേശികളുടെ മക്കള്‍, രാജ്യത്തിന് വേണ്ടി മികച്ച സേവനം അര്‍പ്പിച്ച വിദേശികള്‍, രാജ്യത്തിന് ആവശ്യമാണെന്ന് ബോധ്യപ്പെട്ട വിദേശികള്‍ എന്നീ മൂന്ന് വിഭാഗങ്ങളിലുള്ളവര്ക്കായിരിക്കും സ്ഥിരം ഐഡി നല്‍കുക.
പുതിയ പെട്രോള്‍ സ്റ്റേഷനുകള്‍ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായാണ് തുറക്കുന്നത്. കഴിഞ്ഞ വര്‍ഷം സഞ്ചരിക്കുന്ന പെട്രോള്‍ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 19 എണ്ണം തുറന്നിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അബു നഖ്ലയില്‍ പുതിയ പെട്രോള്‍ സ്റ്റേഷന് തുറന്നത്.
ദോഹ എക്സ്പ്രസ് ഹൈവേയുടെ ഭാഗമായ വടക്കോട്ടുള്ള റോഡുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ഈ വഴി ഇന്ന് മുതല്‍ പൂര്‍ണമായും അടയ്ക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ അറിയിച്ചു.
സൂഖ് വാഖിഫിലാണ് മേള നടക്കുന്നത്. ഇത്തവണ മേളയില്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ കര്‍ഷകര്‍ പങ്കെടുക്കുന്നുണ്ട്. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലെ തോട്ടങ്ങളില്‍ നിന്നെത്തിച്ച തദ്ദേശീയമായ നാലിനം ഈത്തപ്പഴങ്ങളാണ് സ്വദേശി ഈത്തപ്പഴമേളയില്‍ വില്പ്പനക്കുള്ളത്.
എയര്‍ലൈന്‍ കൂടുതല്‍ വളര്‍ച്ച തുടരുകയാണെന്നും ബോയിങ്ങില്‍നിന്നും എയര്‍ബസില്‍നിന്നും വിമാനങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡറുകളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. ഖത്തര്‍ എയര്‍വേയ്സ് കൂടുതല്‍ പുതിയ റൂട്ടുകളില്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.