ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ഘട്ടത്തില്‍ തീര്‍ഥാടകരെ വിലക്കില്ലെന്ന് വ്യക്തമാക്കിയിരുന്നതായും ഖത്തര്‍ തീര്‍ഥാടകരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. മറ്റു തീര്‍ഥാടകര്‍ക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ ഖത്തറില്‍ നിന്നുളളവര്‍ക്കും ലഭിക്കും.
ദോഹ: ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സൗദി. ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ഘട്ടത്തില്‍ തീര്‍ഥാടകരെ വിലക്കില്ലെന്ന് വ്യക്തമാക്കിയിരുന്നതായും ഖത്തര്‍ തീര്‍ഥാടകരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. മറ്റു തീര്‍ഥാടകര്‍ക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ ഖത്തറില്‍ നിന്നുളളവര്‍ക്കും ലഭിക്കും. ഖത്തര്‍ തീര്‍ഥാടകരെ സ്വാഗതം ചെയ്യുന്നതായും സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.
ഖത്തര്‍ തീര്‍ഥാടകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാന്‍ അവസരം ഉണ്ടെന്നും എന്നാല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ എത്തുന്ന ഖത്തര്‍ തീര്‍ഥാടകര്‍ സൗദി ഹജ്ജ്- ഉംറ മന്ത്രാലയത്തിന്റെയും ഖത്തര്‍ ഹജ്ജ് വകുപ്പിന്റെയും അനുമതി പത്രം വാങ്ങണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
ഖത്തര്‍ തീര്‍ഥാടകര്‍ സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് ഖത്തര്‍ എയര്‍വെയ്സ് ഒഴികെയുള്ള വിമാനങ്ങളെയാണ് ആശ്രയിക്കേണ്ടത്. ഖത്തര്‍ തീര്‍ഥാടകര്‍ക്ക് യാത്രയൊരുക്കുന്ന വിമാന കമ്പനികള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി നേടിയിരിക്കണം. അതേസമയം ഈ വര്‍ഷം ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗം തീര്‍ഥാടരെ അനുവദിക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.