മൂന്നു ഘട്ടങ്ങളിലായാണു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക. ഓരോ ഘട്ടത്തിലും വാഹനങ്ങള്‍ ഇരു ഭാഗത്തേക്കും പോകാന്‍ സമീപ റോഡുകള്‍ സജ്ജമാക്കും. നാലു വരി പാതയ്ക്കു പകരം മൂന്നു വരി പാതയിലൂടെ മാത്രമേ വാഹനങ്ങള്‍ കടത്തിവിടൂ.
എല്ലാ ശനിയാഴ്ചയുമാണ് അപേക്ഷ സാക്ഷ്യപ്പെടുത്തുന്നതിനുള്ള സൗകര്യം ഇവിടെ ലഭിക്കുന്നത്. രാത്രി 7.30 മുതല്‍ 8.30 വരെയാണ് അപേക്ഷകള്‍ സാക്ഷ്യപ്പെടുത്തുക. പൂരിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട്, ഖത്തര്‍ ഐഡി കാര്‍ഡ് എന്നിവയുടെ കോപ്പികളും കരുതേണ്ടതാണ്.
ഖത്തര്‍ ജര്‍മനിയില്‍ നിന്ന് മുന്തിയ ഇനം പശുക്കളെ എത്തിച്ചു. ഫാമില്‍ ജര്‍മനിയിലെ കാലാവസ്ഥ ഒരുക്കിയാണ് ഇവയെ പരിപാലിക്കുക. 165 പശുക്കളെയാണ് ജര്‍മനിയില്‍ നിന്ന് ഖത്തര്‍ ഇറക്കുമതി ചെയ്തത്.
മൊത്തം 37 സ്റ്റേഷനുകളാണ് മെട്രോയില്‍ ഉള്ളത്. ഇതില്‍ അല്‍ദോഹ അല്‍ജദീദ, അല്‍ ഖാസര്‍, ഇക്കണോമിക് സോണ്‍ എന്നീ മൂന്നു സ്റ്റേഷനുകളുടെ നിര്‍മ്മാണം ഡിസംബര്‍ മാസത്തിന് മുമ്പ് പൂര്‍ണമാകും.
നേരത്തെ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തിയാണ് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ അതോറിറ്റിയുടെ നടപടി ഖത്തര്‍ എയര്‍വെയ്സ് സ്വാഗതം ചെയ്തു. ഖത്തര്‍ എയര്‍വെയ്സിന്റെ ഹബ്ബായാണ് ദോഹയിലെ ഹമദ് വിമാനത്താവളം അറിയപ്പെടുന്നത്.
നാലായിരം ടൺ ഭക്ഷ്യവസ്തുക്കളുമായി തുർക്കിയിൽ നിന്നുള്ള ഗ്രീൻ ഗുയെ്ത്മാല കപ്പൽ ഹമദ് തുറമുഖത്തു നങ്കൂരമിട്ടു. അയൽ രാജ്യങ്ങളുടെ ഉപരോധത്തിനുശേഷം ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള ആദ്യ ചരക്ക് കപ്പലും ഹമദ് തുറമുഖത്തെത്തി
ഇതിനിടയില്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ കൂടുതല്‍ ഉപരോധ നടപടികള്‍ സ്വീകരിക്കാന്‍ സൗദി അനുകൂല രാജ്യങ്ങള്‍ നീക്കമാരംഭിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളാണ് സമയപരിധി നീട്ടിയത്.
അല്‍ജസീറ ചാനല്‍ അടച്ചു പൂട്ടുക, തീവ്രവാദ ബന്ധമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്കുന്ന പിന്തുണ പിന്‍വലിക്കുക, ഇറാനുമായുള്ള ബന്ധം പരിമിതപ്പെടുത്തുക, തുര്‍ക്കിക്ക് സൈനിക കേന്ദ്രം ഒരുക്കാനുള്ള നടപടി ഉപേക്ഷിക്കുക ഉള്‍പ്പെടെയുള്ളവയാണ് ഉപാധികളില്‍ പ്രധാനം.
സി.ഐ.ഡബ്ള്യു.ജി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഡി.എ.എസ്.എ. സ്കീമിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എന്‍.ഐ.ടി.) ബിരുദ കോഴ്സുകള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം ഒരു വര്‍ഷം 1,25,000 രൂപയായിരിക്കും ട്യൂഷന് ഫീസ്. ഇന്ത്യന്‍ രൂപയിലോ അല്ലെങ്കില്‍ യു.എസ്. ഡോളറിലോ ഫീസ് അടയ്ക്കാം.
ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ചുമത്തിയിരുന്ന ഉപരോധത്തെ തുടര്‍ന്ന് ഖത്തരി റിയാല്‍ താഴ്ചയിലായിരുന്നു. രണ്ട് ദിവസമായി കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു ഖത്തര്‍ റിയാല്‍. ഡോളറിനെതിരെ 3.796 എന്ന നിലയില്‍ കൂപ്പുകുത്തിയ റിയാല്‍ ഏറ്റവും പുതിയ നിരക്കായ 3.751 എന്ന നിലയിലേക്ക് തിരിച്ചു കയറിയിട്ടുണ്ട്.